അബ്ഹ തർഹീലിൽ നിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചവർ സാമൂഹിക പ്രവർത്തകരോടൊപ്പം അബഹ എയർപോർട്ടിൽ

ഇന്ത്യൻ കോൺസുലേറ്റിൻെറ ഇടപെടൽ: അബഹ തർഹീലിൽ നിന്ന്​ 13 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി

അബഹ: വിവിധ നിയമലംഘനങ്ങൾക്ക്​ പിടിയിലായി അസീർ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 13 ഇന്ത്യക്കാർ നാട്ടിലേക്ക്​ മടങ്ങി. അബഹ എയർപ്പോർട്ടിൽ നിന്നും ജിദ്ദ വഴിയാണ്​ ഇന്ത്യയിലേക്ക് തിരിച്ചത്​. മാസങ്ങളായി നാട്ടിൽ പോകാൻ കഴിയാതെ ഇന്ത്യൻ തടവുകാർ വിഷമിക്കുന്നതറിഞ്ഞുള്ള​ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റി​െൻറ​ ഇടപെടലാണ്​ തുണയായത്​. അനധികൃത താമസക്കാരും ശിക്ഷാ കാലാവധി കഴിഞ്ഞവരും അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും ബസിൽ ജിദ്ദയിലെ ശുമൈസി ജയിലിൽ എത്തിച്ചു അവിടെ നിന്നും സൗദി സർക്കാരി​െൻറ ചെലവിൽ വിമാനമാർഗം അതത് രാജ്യങ്ങളിലേക്ക് അയക്കുകയാണ് പതിവ്.

Full View

കോവിഡ് മഹാമാരിയെ തുടർന്നു റെഗുലർ വിമാന സർവിസ്​ നിലച്ചതിനാൽ ഈ പതിവിന്​ ഭംഗം വന്നു. ശുമൈസി ജയിലിലെ സൗകര്യങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം തടവുകാരായി അവിടെ. അതുകൊണ്ട്​ അബഹയിൽ നിന്നുള്ളവരെ അങ്ങോ​ട്ടേക്ക്​ അയക്കാൻ കഴിയാതെയായി. നാലും അഞ്ചും മാസം ആയിട്ടും നാട്ടിൽ പോകാൻ കഴിയാതെ ബീഷ, ദഹറാൻ ജുനൂബ്​ തുടങ്ങിയ ചെറിയ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്നും എത്തിയവരുൾപ്പടെ 30 ഇന്ത്യക്കാർ അബഹയിലെ റീജനൽ നാടുകടത്തൽ കേന്ദ്രത്തിൽ നാട്ടിലേക്ക്​ പോകാനാവാതെ വിഷമിച്ച്​ കഴിയേണ്ടിവന്നു. ഇതിനെ കുറിച്ച് 'ഗൾഫ് മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യൻ കോൺസുലേറ്റ്​ അധികൃതരുടെ ഇടപെടൽ ഇതോടെ ഊർജ്ജിതമാകുകയായിരുന്നു. 13 പേർക്കും അബഹയിൽ നിന്നും വിമാനമാർഗം ജിദ്ദയിലെത്തി അവിടെ നിന്നും ഖത്തർ എയർവെയ്​സിൽ ദോഹ വഴി ഡൽഹിക്ക് പോകാനാണ്​ അവസരം ഒരുങ്ങിയത്​. നേരത്തെ രണ്ട് മലയാളികളെ സാമൂഹികപ്രവർത്തകർ ജാമ്യത്തിലെടുത്ത് നാട്ടിലേക്ക്​ കയറ്റി അയച്ചിരുന്നു.

ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്​ട്ര, ഹൈദരബാദ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ നാട്ടിലേക്ക് തിരിച്ചത്. ബീഷയിലെ ആശുപത്രിയിൽ ശസ്ത്രകിയക്കു വിധേയനായ, മൂന്നു മാസാമായി ജയിലിൽ കഴിയുകയായിരുന്ന യു.പി. സ്വദേശിയും ഇതിൽ ഉൾപ്പെടും. അദ്ദേഹത്തിനുള്ള വിമാന ടിക്കറ്റും മറ്റു ചെലവുകളും വഹിച്ചത് ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റാണ്. ബാക്കിയുള്ളതിൽ ആറു പേർക്കു കൂടി വ്യാഴാഴ്​ച ഇന്ത്യയിലേക്കു പോകാൻ യാത്രാ രേഖകൾ തയ്യാറായതായി സാമൂഹിക പ്രവർത്തകൻ അഷ്റഫ് കുറ്റിച്ചൽ അറിയിച്ചു. ബാക്കിയുള്ള തടവുകാർക്കു പാസ്പോർട്ട് അവരുടെ കൈവശം ഇല്ലാത്തതിനാൽ ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിൽ നിന്നും എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്. അത് ലഭിച്ചാൽ ഉടനെ അവർക്കും ഇന്ത്യയിലേക്കു യാത്രചെയ്യാൻ കഴിയും. അബഹയിലെ സ്വകാര്യ ലബോറട്ടറിയിൽ പി.സി.ആർ ടെസ്​റ്റിന് വിധേയരായ കോവിഡ് നെഗറ്റീവ് റിസൾട്ട് ഉള്ളവരാണ് യാത്രതിരിച്ച തടവുകാർ.

സാമ്പത്തിക ബാധ്യതയുടെ പേരിൽ യാത്രാവിലക്കുള്ള രണ്ടു പേരൊഴികെ നാടുകടത്തൽ കേന്ദ്രത്തിലുള്ള മുഴുവൻ ഇന്ത്യൻ തടവുകാർക്കും ഈ മാസം തന്നെ ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയും. ഒ.ഐ.സി.സി ദക്ഷിണമേഖലാ പ്രസിഡൻറും കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം വളൻറിയറുമായ അഷ്റഫ് കുറ്റിച്ചലിനോടൊപ്പം കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം വളൻറിയർമാരായ ബിജു കെ. നായരും ഹനീഫ് മഞ്ചേശ്വരവും (സോഷ്യൽ ഫോറം) ഇവരുടെ അവസ്ഥയെകുറിച്ചും ഗൾഫ്​ മാധ്യമം വാർത്തയും കോൺസുലേറ്റി​െൻറ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടന്ന് കോൺസുലേറ്റ് പ്രതിനിധികൾ തർഹീൽ സന്ദർശിക്കുകയു തർഹീൽ മേധാവികളുമായി സംസാരിക്കുകയും ചെയ്​തതിനെ തുടർന്നാണ് വേഗത്തിൽ നടപടി ഉണ്ടായത്. ഇവരെ നാട്ടിൽ അയക്കുന്നതിന് സഹായത്തിനായി ഒ.ഐ.സി.സി ഖമീസ് ടൗൺ കമ്മിറ്റി പ്രസിഡൻറ്​ റോയി മൂത്തേടവും ഹബീബ് റഹ്​മാനും ഉണ്ടായിരുന്നു.

Tags:    
News Summary - 13 Indians return to home from Abha Tarheel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.