ജിദ്ദ: 13ാമത് മക്ക എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ഒമ്പത് ശാഖകളിലെ അവാർഡ് ജേതാക്കളെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലാണ് പ്രഖ്യാപിച്ചത്. കൂടാതെ 'ഡിജിറ്റൽ ലോകത്ത് എങ്ങനെ മാതൃകയാകാം' ശീർഷകത്തിൽ നടന്ന മക്ക കൾച്ചറൽ ഫോറത്തിന്റെ ആറാം സെഷനിലെ വിവിധ സംരംഭങ്ങളിലെ വിജയികളെയും പ്രഖ്യാപിക്കുകയുണ്ടായി.
അഡ്മിനിസ്ട്രേറ്റിവ് എക്സലൻസ് ശാഖയിൽ സൗദി കായിക മന്ത്രാലയം അവാർഡിന് അർഹമായി.
പരിസ്ഥിതി എക്സലൻസ് ശാഖയിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, അർബൻ എക്സലൻസ് ശാഖയിൽ ജിദ്ദ ഡോം പദ്ധതി, സയൻറിഫിക് ആൻഡ് ടെക്നിക്കൽ എക്സലൻസ് ശാഖയിൽ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ഹജ്ജ്-ഉംറ സേവനങ്ങളിൽ ഹജ്ജ്-ഉംറ സുരക്ഷാ പ്രത്യേക സേന, സോഷ്യൽ എക്സലൻസ് ശാഖയിൽ ഇഹ്സാൻ പ്ലാറ്റ്ഫോം, കൾച്ചറൽ എക്സലൻസ് ശാഖയിൽ റെഡ് സീ രാജ്യാന്തര ചലച്ചിത്രമേള, ഹ്യൂമൻ റിസോഴ്സ് എക്സലൻസ് ശാഖയിൽ സൗദി റെഡ് ക്രസൻറ് അതോറിറ്റി, ഫാഇസ് അൽ മാലികി, സാമ്പത്തിക മികവ് ശാഖയിൽ ഉമ്മുൽ ഖുറാ ഡെവലപ്മെൻറ് ആൻഡ് റീ-കൺസ്ട്രക്ഷൻ കമ്പനി, പെട്രോ റാബിഗ് കമ്പനി എന്നിവരാണ് ജേതാക്കളായത്.
അവാർഡ് പ്രഖ്യാപന വേളയിൽ അവാർഡ് സ്പോൺസർമാരെയും സഹകാരികളെയും മൂല്യനിർണയസമിതി അംഗങ്ങളെയും മക്ക ഗവർണർ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.