റിയാദ്: ഈരാറ്റുപേട്ടയിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസികളുടെ റിയാദിലെ കൂട്ടായ്മയായ ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ കേരളപ്പിറവി ദിനത്തിൽ റിയാദ് അൽമാസ് റസ്റ്റാറന്റിൽ പ്രവർത്തകരുടെ സംഗമവും പൊതുയോഗവും സംഘടിപ്പിച്ചു.
പ്രസിഡൻറ് സലിം തലനാട് അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ ജീവകാരുണ്യപ്രവർത്തനങ്ങളും നാട്ടിലെയും പ്രവാസലോകത്തെയും സാമൂഹിക സാംസ്കാരിക രംഗത്തെ ഇടപെടലുകൾ വിശദമായി പ്രതിപാദിച്ചുകൊണ്ട് ‘ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ നാളിതുവരെ’ എന്ന വിഷയം സക്കീർ കൊല്ലംപറമ്പിൽ അവതരിപ്പിച്ചു. മുഖ്യപ്രഭാഷണം ഷറഫുദ്ദീൻ നദ്വി നടത്തി. സംഘടനാലക്ഷ്യങ്ങളും ഭാവി പ്രവർത്തനരേഖയും അജ്മൽ ഖാൻ അവതരിപ്പിച്ചു.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം സാംസ്കാരിക വിഭാഗം കൺവീനർ ഷിബു ഉസ്മാൻ സംസാരിച്ചു. അസിം ഖാദർ സ്വാഗതവും റസൽ നന്ദിയും പറഞ്ഞു. നസിബ് വട്ടക്കയം , നൂർ, ഇജാസ്, റോഷൻ, ഷാഹുൽ ഹമീദ്, റഫീഷ് അലിയാർ, സുനീർ കൊല്ലംപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.