യൂത്ത് ഇന്ത്യ മെഗാ കായികമേള ‘സ്പോര്‍ട്ടിവോ’ നാളെ 

ദമ്മാം: യൂത്ത് ഇന്ത്യ ദമ്മാം, അല്‍ ഖോബാര്‍, ജുബൈല്‍ ചാപ്റ്ററുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ കായികമേള ‘സ്പോര്‍ട്ടിവോ 2015’ ന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  വെള്ളിയാഴ്ച ദമ്മാം അല്‍ ഖോബാര്‍ ഹൈവേയിലുള്ള അല്‍നഹ്ദ  സ്റ്റേഡിയത്തിലാണ് കായികമേള അരങ്ങേറുന്നത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ 16 ക്ളബ്ബുകളില്‍നിന്നായി ആയിരത്തോളം കായികതാരങ്ങളാണ് ‘സ്പോര്‍ട്ടിവോ’യില്‍ മാറ്റുരക്കുന്നത്.
രാവിലെ ഏഴുമണിക്ക് നടക്കുന്ന മാര്‍ച്ച് പാസ്റ്റോടുകൂടിയാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. പത്ത് വ്യക്തിഗത ഇനങ്ങളും അഞ്ച് ഗ്രൂപ്പ് ഇനങ്ങളും ഉള്‍പ്പെടെ 15 മത്സരയിനങ്ങളാണ്  ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
100, 200, 1500 മീറ്റര്‍ ഉള്‍പ്പെടുന്ന ട്രാക്കിനങ്ങളും ജാവലിന്‍ ത്രോ, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് തുടങ്ങിയ ത്രോ ഇനങ്ങളും ഹോപ് ജംപ്, ലോങ്ങ് ജംപ്, ബോള്‍ ബാലന്‍സിങ്, ബോള്‍ ബാസ്കറ്റിങ് തുടങ്ങി വ്യത്യസ്തങ്ങളായ നാലിനങ്ങളും ഉള്‍പ്പെടെ 10 ഇനങ്ങളാണ് വ്യക്തിഗത മത്സരങ്ങളില്‍ ഉള്ളത്.  4X 100 മീറ്റര്‍ റിലേ, ക്രിക്കറ്റ് ബൗളിങ്,പെനാല്‍റ്റി ഷൂട്ടൗട്ട്, വടം വലി, മാര്‍ച്ച് പാസ്റ്റ് എന്നീ ഇനങ്ങള്‍ ഗ്രൂപ്പ് തലത്തിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പത്ത് റിയാലാണ് രജിസ്ട്രേഷന്‍ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. പ്രാതലും ഉച്ചഭക്ഷണവും ഉള്‍പ്പെടെ ഭക്ഷണവും മത്സരാര്‍ഥികള്‍ക്ക് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.   
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ദമ്മാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ഡോ. അബ്ദുസ്സലാം,  വൈസ് ചെയര്‍മാന്‍മാരായ അല്‍ കൊസാമ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥന്‍ മേനോന്‍, സണ്‍ഷൈന്‍ സ്കൂള്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ കീപ്പള്ളി, അബ്രഹാം വലിയകാല, സി. പി. മുസ്തഫ, ഡിഫ പ്രസിഡന്‍റ് റഫീഖ് കൂട്ടിലങ്ങാടി, സ്പോര്‍ട്ടിവോ ചീഫ് കോഡിനേറ്റര്‍ അമീന്‍ വി. ചൂനൂര്‍, ജനറല്‍ കണ്‍വീനര്‍ മുഹ്സിന്‍, 
യൂത്ത് ഇന്ത്യ രക്ഷാധികാരികളായ മുജീബ് റഹ്മാന്‍, സിറാജുദ്ദീന്‍, അക്ബര്‍ വാണിയമ്പലം, യൂത്ത് ഇന്ത്യ ചാപ്റ്റര്‍ പ്രസിഡന്‍റുമാരായ നബ്ഹാന്‍ സയ്യിദ്, ഷാനവാസ് കാതിക്കോട്, സി. പി. അനീസ് എന്നിവര്‍ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.