ജുബൈല്‍: ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടിയ 254 തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്‍െറ ഇടപെടല്‍ തുണയായി. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്കാണ് ശമ്പളവും കുടിശ്ശികയും ലഭിച്ചത്. മാസങ്ങളായി ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായ തൊഴിലാളികളില്‍ നിന്ന് പരാതി ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ദമ്മാം ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധികളോടൊപ്പം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടത്തെി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രശ്നങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി ഉടമകളോട് ശമ്പളം നല്‍കാന്‍ അധികൃതര്‍ ഉത്തരവിട്ടത്. ഭാവിയില്‍ ശമ്പളം കൃത്യമായി നല്‍കുമെന്ന് ഇരു കൂട്ടരും തമ്മില്‍ ധാരണ പത്രം ഒപ്പിടീക്കുകയും ചെയ്തിട്ടുണ്ട്. കമ്പനി വിട്ടു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള നടപടിക്രമങ്ങള്‍ക്ക് അനുവാദം നല്‍കാനും നിര്‍ദേശിച്ചു. തൊഴിലാളികളുമായി ഏര്‍പ്പെട്ട കരാര്‍ പാലിച്ചില്ളെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.