യാമ്പു: യാമ്പുവിലെ ടാക്സി സ്്റ്റാന്‍റിനടത്ത അല്‍ സിനാനി റിപ്പയറിംഗ് സെന്‍ററില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. ഇരുപതിനായിരത്തോളം റിയാലും സര്‍വീസിംഗിന് കൊണ്ടു വന്ന ഇരുനൂറോളം മൊബൈല്‍ ഫോണുകള്‍, ടാബുകള്‍ എന്നിവയും മോഷണം പോയതായി കടയിലെ മലയാളി ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30-തിനാണ് മോഷണം നടന്നത്. അസര്‍ നമസ്ക്കാരത്തിനു ശേഷം കടതുറക്കാനത്തെിയപ്പോഴാണ് മോഷണം നടന്ന വിവരം ജീവനക്കാര്‍ അറിഞ്ഞത്.
കടയില്‍ മോഷ്ടാവ് കയറുന്ന ദൃശ്യം സി.സി. ടി. വി കാമറയില്‍ പതിഞ്ഞിട്ടുണ്ട് . കടയില്‍ കയറിയ മോഷ്ടാവ് കാമറ ശ്രദ്ധയില്‍ പെട്ടപ്പോള്‍ കുപ്പായം കൊണ്ട് മുഖം മറക്കുകയും ഉടനെ പുറത്ത് പോയി വീണ്ടും ഷട്ടര്‍ തുറന്ന് അകത്തു കടന്ന് സി.സി .ടി.വി കാമറയില്‍ കറുത്ത സ്പ്രേ പെയിന്‍റ് അടിച്ചാണ് മോഷണം നടത്തിയത്. അതിനാല്‍ മോഷണ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടില്ല. ഉച്ചയുടെ ഒഴിവില്‍ പരിസരത്തെ മുഴുവന്‍ കടകളും അടഞ്ഞു കിടന്നതാണ് ക്കള്‍ക്ക് സൗകര്യമായത്. അറ്റകുറ്റപ്പണിക്കായി കടയില്‍ നല്‍കിയ സ്വദേശികളുടെയും വിദേശികളുടെയും റിപ്പയറിംഗ് പൂര്‍ത്തിയാക്കിയ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. ഫോണ്‍ ഉടമകളോട് എന്തുപറയണമെന്നറിയാതെ വിഷമത്തിലാണ് ജീവനക്കാര്‍.
വെള്ളിയാഴ്ച ജുമുഅയുടെ ഇടവേളയില്‍ അല്പം അകലെയുള്ള അല്‍ ഹാസ്മി ടെലികോം കടയുടെ പുറത്തുള്ള സി.സി .ടി.വി കാമറ നശിപ്പിച്ച് മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. രണ്ടിടത്തും കാമറയില്‍ പതിഞ്ഞ മോഷ്ടാവിന്‍െറ അവ്യക്തമായ ദൃശ്യങ്ങള്‍ ഒന്നുതന്നെയാണ്. മോഷ്ടാക്കള്‍ ഉപയോഗിച്ച വാഹനത്തിന്‍െറ ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട് . പോലീസ് സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു.
സ്വദേശിവത്കരണം നൂറ് ശതമാനം നിലവില്‍ വരുന്നതോടെ മൊബൈല്‍ ഫോണ്‍ വില്പനക്കടയിലും റിപ്പയറിംഗ് കടകളിലുമുള്ള തൊഴിലാളികളുടെ ആശങ്ക കൂടിവരുന്ന സന്ദര്‍ഭത്തില്‍ ഉണ്ടായ മോഷണം മലയാളി ജീവനക്കാരില്‍ കൂടുതല്‍ ഭീതി ഉളവാക്കി. തൊഴില്‍ നഷ്ടമാകുമെന്നുറപ്പായതോടെ മൊബൈല്‍ കടയിലെ വിദേശ ജീവനക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയില്‍ കഴിയുന്നതിനിടയിലാണ് ഇടിത്തീ പോലെ വന്‍ മൊബൈല്‍ മോഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.