ജിദ്ദ: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ സഹകരണത്തോടെ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ സഹായമത്തെിക്കുന്നത് തുടരുന്നു. ജിദ്ദ തമിഴ് സംഘം സാരഥി സിറാജിന്‍െറ കീഴിലുള്ള ‘ഇന്ത്യന്‍ കമ്മ്യൂണിറ്റി ജിദ്ദ’ യാണ് സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്കിടയിലേക്ക് ആദ്യം സഹായവുമായി എത്തിയത്. ചെറുതും വലുതുമായ 45 ഓളം മലയാളി സംഘടനകളങ്ങുന്ന കൂട്ടായ്മയും സഹായം നല്‍കാന്‍ രംഗത്തുണ്ട്.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ നിര്‍ദ്ദേശത്തോടെയണ് സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. എത്രമാത്രം സഹായം നല്‍കാന്‍ കഴിയുന്നുവെന്നതിപ്പുറം എല്ലാ ഇന്ത്യക്കാരും തൊഴിലാളികളുടെ പ്രയാസത്തില്‍ പങ്കുചേരുകയും തങ്ങളാലാകുന്ന സഹായങ്ങള്‍ നല്‍കണമെന്ന വികാരം പങ്കുവെക്കുകയും ചെയ്യുന്നുണ്ടെന്ന് ജിദ്ദ തമിഴ് സംഘം സാരഥി സിറാജ് പറഞ്ഞു. കഴിഞ്ഞ ദിവസംവരെ അഞ്ചു ക്യാമ്പുകളിലായാണ് സഹായങ്ങള്‍ വിതരണം ചെയ്തുവരുന്നത്. ശിമൈസി, മലിക് റോഡ്, മകറോണ, റിഹൈലി, ഹമദാനിയ എന്നീ ക്യാമ്പുകളിലായി മുവ്വായിരത്തിലധികം പേരാണ് കഴിയുന്നത്. 100ല്‍ താഴെ മാത്രമുള്ള മലയാളികളുടെ കണക്കുകളാണ് സന്നദ്ധ സംഘങ്ങള്‍ നല്‍കുന്നതെങ്കിലും ജോലി നഷ്ടപ്പെട്ടതുമൂലം ദുരിതമനുഭവിക്കുന്ന മലയാളികളുടെ യഥാര്‍ഥ എണ്ണം അതിലും കൂടുമെന്നാണ് കരുതുന്നത്.
മുഴുവന്‍പേരും ക്യാമ്പുകളിലത്തൊതെ ആശ്രിതരുടെ കൂടെ കഴിയുന്നതും മറ്റുമായിരിക്കാം യഥാര്‍ഥ കണക്ക് ലഭ്യമല്ലാതിരിക്കാന്‍ കാരണം. അരിയും പച്ചക്കറിയുമടക്കമുള്ള ഭക്ഷ്യപദാര്‍ഥങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളുമാണ് വിതരണം ചെയ്യുന്നതെന്ന് പുതുതായി രൂപം കൊണ്ട മലയാളി കൂട്ടായ്മയുടെ കണ്‍വീനര്‍ പി.എം.എ ജലീല്‍ പറഞ്ഞു. ജിദ്ദയിലെ വിവിധ സാംസ്കാരിക സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ക്യാമ്പുകള്‍ സന്ദര്‍ശിച്ചുവരുന്നുണ്ട്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ സജീവ സാന്നിധ്യവും സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധ സംഘങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും ഏറെ ആശ്വാസം പകരുന്നതാണ്.
ഇന്ത്യന്‍ സര്‍ക്കാറിന്‍െറ സഹായ വാഗ്ദാനങ്ങളുമായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ് എത്തുന്നത് വന്‍ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവരെ നാട്ടിലത്തെിക്കുക എന്നതിനപ്പുറം തൊഴിലാളികളുടെ മാസങ്ങളായി ലഭിക്കാത്ത ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുകയും മറ്റൊരു തൊഴിലിലേക്ക് മാറാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും വേണമെന്നാണ് തൊഴിലാളികള്‍ പങ്കുവെക്കുന്ന വികാരം. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം രാജ്യത്തെ നിയമ വ്യവസ്ഥകളും തൊഴില്‍ സാഹചര്യങ്ങളുമായൊക്കെ ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ട് ഏതളവുവരെ സാധ്യമാകുമെന്ന് മന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം മാത്രമേ പറയാനാകൂ. സൗദിയിലുള്ള 30 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരില്‍ വളരെ ചെറിയൊരു വിഭാഗം മാത്രമാണ് നിലവിലെ സാഹചര്യത്തിലൂടെ ദുരിതമനുഭവിക്കുന്നതെങ്കിലും ഇതുപോലും പ്രവാസി കുടുംബങ്ങളില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ക്രിയമാത്മകമായ നടപടികളില്‍ മാത്രമാണ് തൊഴില്‍ നഷ്ടപ്പെട്ട് ജിദ്ദയിലെ ക്യാമ്പുകളിലും മറ്റും കഴിയുന്നവരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.