???????? ?????? ????????????? ????????????

ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷന്‍ ഇന്ന് തുടങ്ങും

റിയാദ്: സൗദിയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് മന്ത്രാലയം ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. https://localhaj.haj.gov.sa എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ് ആഭ്യന്തര തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ജൂലൈ പത്തിന് മന്ത്രാലയം പ്രഖ്യാപിച്ച നിരക്കനുസരിച്ച് മൂന്ന് കാറ്ററിഗളില്‍ നിന്ന് ഹജ്ജ്് സേവനത്തിനുള്ള കമ്പനികളെ തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരം നല്‍കുന്നതാണ് ഓണ്‍ലൈന്‍ സംവിധാനം. ഓരോ കാറ്റഗറിയിലെയും തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന സേവനത്തിന്‍െറ നിലവാരമനുസരിച്ച് അഞ്ച് വീതം നിരക്കുകളാണ് മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുല്‍ഹജ്ജ് നാലു വരെ രജിസ്റ്റര്‍ ചെയ്യാം. കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വഹിക്കാനുള്ള വിഭാഗത്തെ അഞ്ച് ഗണങ്ങളായി തിരിച്ചിട്ടുണ്ട്. എ1 ഗണത്തിലുള്ളവര്‍ക്ക് 4,132 റിയാല്‍, എ2 ഗണത്തില്‍ 4,070 റിയാല്‍, ബി 4,007, സി 3,882, ഡി 3,757, ഇ 3,532 റിയാല്‍ എന്നിങ്ങനെയാണ് ചെലവുകുറഞ്ഞ നിരക്കുകള്‍. കഴിഞ്ഞ വര്‍ഷം കുറഞ്ഞ നിരക്കില്‍ എ1 ഗണത്തിലുള്ളവര്‍ക്ക് 5,250 റിയാല്‍ ഈടാക്കിയ സ്ഥാനത്താണ് ഈ വര്‍ഷം ഇത് 4,132 റിയാലാക്കി കുറച്ചിരിക്കുന്നത്. കൂടിയ നിരക്കില്‍ എ1 ഗണത്തിലുള്ളവര്‍ക്ക് 8,146 റിയാല്‍, ഇ ഗണത്തിലുള്ളവര്‍ക്ക് 7,546 റിയാല്‍ എന്നിങ്ങിനെയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രാലയത്തിന്‍െറ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മിന, മുസ്ദലിഫ, അറഫ തുടങ്ങിയ പുണ്യനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ‘മശാഇര്‍’ മെട്രോക്ക് ഈ വര്‍ഷവും തീര്‍ഥാടകരില്‍ നിന്ന് 250 റിയാലാണ് ഈടാക്കുക. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മെട്രോ സേവനം നിര്‍ബന്ധമാണെന്നതിനാല്‍ ഈ സംഖ്യ ഉള്‍പ്പെടെയുള്ള നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്. വിദേശത്തുനിന്നത്തെുന്ന തീര്‍ഥാടകര്‍ക്ക് മെട്രോ സേവനം ലഭിക്കുന്നില്ളെങ്കില്‍ 250 റിയാല്‍ കുറവായിരിക്കും. പകരം പുണ്യ നഗരങ്ങള്‍ക്കിടയിലെ സഞ്ചാരത്തിന് ബസ് സര്‍വീസിനെ അവലംബിക്കേണ്ടി വരും.

ആഭ്യന്തര ഹജ്ജ് അപേക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജിദ്ദ: ആഭ്യന്തര ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. നിശ്ചിത എണ്ണം തീര്‍ഥാടകരുടെ അപേക്ഷ മാത്രമേ സ്വീകരിക്കൂ എന്നതിനാല്‍ തുടക്കത്തില്‍ വൈബ്സൈറ്റില്‍ സന്ദര്‍ശകരുടെ തിരക്കായിരിക്കും. ഹജ്ജിനു പോകാന്‍ യോഗ്യരാണോ എന്നറിയാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ വെബ്സൈറ്റില്‍ (www.moi.gov.sa) പോയാല്‍ സാധിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിയമപ്രകാരം ഹജ്ജിനു പോയവരാണെങ്കില്‍ അപേക്ഷ തള്ളും. പോകാനുദ്ദേശിക്കുന്നവര്‍ ആദ്യ ദിവസം ആദ്യ സമയങ്ങളില്‍ തന്നെ അപേക്ഷിക്കാന്‍ ശ്രമിക്കണം. അപേക്ഷിക്കുന്നവര്‍ ഇഖാമ നമ്പറും ജനനത്തിയതിയും മറ്റും വെബ്സൈറ്റില്‍ കയറുന്നതിന് മുമ്പ് തന്നെ പ്രത്യേകം നോട്ട് ചെയ്താല്‍ സൗകര്യമാകും. അപേക്ഷിക്കുന്ന ആളുകളുടെ എണ്ണവും ഏത് പട്ടണത്തില്‍ നിന്നാണ് പോകുന്നത് എന്നതും സെലക്റ്റ് ചെയ്താല്‍ പിന്നീട് പാക്കേജ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വരും. കുറഞ്ഞ ചാര്‍ജ്ജിലുള്ള പാക്കേജില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ലോ ഫെയര്‍ എന്ന ഓപ്ഷനോ മൊയസ്സുര്‍ എന്ന ഓപ്ഷനോ ആണു തെരഞ്ഞെടുക്കേണ്ടത്. നോര്‍മല്‍ പാക്കേജില്‍ ക്ളിക്ക് ചെയ്താല്‍ ഉയര്‍ന്ന ചാര്‍ജ്ജുകള്‍ ഈടാക്കുന്ന സര്‍വീസുകളാണു ലഭിക്കുക. എല്ലാ സര്‍വീസ് കമ്പനികളും ഒരേ സേവനമാണ് നല്‍കുന്നത് എന്നതിനാല്‍ ഏത് ഹജ്ജ് സര്‍വീസ് കമ്പനിയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന ഓപ്ഷന്‍ വരുമ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ഏതെങ്കിലും ഒരു സര്‍വീസ് കമ്പനി വേഗത്തില്‍ തെരഞ്ഞെടുക്കുകയാണ് ഉചിതം. കുടുംബ സമേതം അപേക്ഷിക്കുന്നവര്‍ കുടുംബാംഗങ്ങളുടെ ഇഖാമ നമ്പറും ജനനത്തിയതിയും മറ്റും തുടക്കത്തില്‍ തന്നെ ഒരു വേര്‍ഡ് ഫയലിലോ മറ്റോ സേവ് ചെയ്ത് വെച്ചാല്‍ അപേക്ഷിക്കുന്ന സമയത്ത് ഉപകാരപ്പെടും. അപേക്ഷ സ്വീകരിച്ചാല്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ സെലക്റ്റ് ചെയ്ത പാക്കേജിനനുസരിച്ചുള്ള തുക അടക്കണം. അധിക വിവരങ്ങളും മൊബൈല്‍ വഴിയാണു അറിയിക്കുക എന്നതിനാല്‍ മൊബൈല്‍ നമ്പര്‍  നല്‍കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണം. അതേ സമയം രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നവര്‍ക്ക് പിഴ ഈടാക്കുമെന്ന് ഹജ്ജ് മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത പിഴയാണ് ഈടാക്കുക. എന്നാല്‍ പാക്കേജ് തെരഞ്ഞെടുത്ത് പണം അടക്കുന്നതിനു മുമ്പ് രജിസ്ട്രേഷന്‍ റദ്ദാക്കുകയാണെങ്കില്‍ പിഴ അടക്കേണ്ടതില്ല. വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ആഭ്യന്തര മന്ത്രാലയം ഹജ്ജിനുള്ള അനുമതി പത്രം നിരസിക്കുകയാണെങ്കിലും അടച്ച തുകയില്‍ നിന്ന് പിഴ ഈടാക്കും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.