ദമ്മാം: തൊഴില്‍ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ സംരംഭകരും ബാധ്യസ്ഥരാണെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് അല്‍ഹഖബാനി മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ പ്രവിശ്യയില്‍ വ്യാപാര പ്രമുഖരുടെയും ചേംബര്‍ പ്രതിനിധികളുടെയും മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ വിപണി ക്രമപ്പെടുത്തുന്നതിന്‍െറ ഭാഗമായി നടപ്പാക്കിയ നിതാഖാതിന്‍െറ ഫലമായി സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി നേടാനായിട്ടുണ്ട്. സ്വദേശികളുടെ വേതന സമ്പ്രദായത്തിലും കാര്യമായ മാറ്റങ്ങളുണ്ടായി. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കാര്യമായി വര്‍ധിച്ചു. പൗരന്മാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്‍െറ ഭാഗമായി തൊഴില്‍ വകുപ്പിന്‍െറ സേവനങ്ങള്‍ ഘട്ടം ഘട്ടമായി കമ്പ്യൂട്ടര്‍ വത്കരിച്ചു. 96 ശതമാനം സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും മറ്റും രജിസ്റ്റര്‍ ചെയ്യാന്‍ വീഡിയോ കോളിങ് സംവിധാനമാണ് ഏറ്റവും ഒടുവില്‍ ഏര്‍പ്പെടുത്തിയത്. മന്ത്രാലയത്തിന്‍െറ എല്ലാ സംവിധാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സ്വദേശി യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ തൊഴിലധിഷ്ടിത പരിശീലനങ്ങള്‍ വിവിധ ഘട്ടങ്ങളിലായി നടക്കുന്നുണ്ട്. തൊഴില്‍ മേഖല ശുദ്ധീകരിക്കാനും ക്രമപ്പെടുത്താനും സംരംഭകരുടെയും വ്യാപാരികളുടെയും പൂര്‍ണ സഹകരണമാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാവരുടെയും സഹകരണത്തോടെ മാത്രമേ ലക്ഷ്യത്തിലത്തൊനാവൂ. ഇതിനായി തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളെ വ്യാപാരി സമൂഹം ഏറ്റെടുക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
കിഴക്കന്‍ പ്രവിശ്യ ചേംബര്‍ മേധാവി അബ്ദുറഹ്മാന്‍ സാലിഹ് ഉതൈശാന്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.