സിക വൈറസ്: രാജ്യാന്തര യാത്രികര്‍  മുന്‍കരുതലെടുക്കണം –ആരോഗ്യവകുപ്പ്

ജിദ്ദ: സിക വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ വൈറസ് ബാധ തടയാനാവശ്യമായ മുന്‍കരുതലെടുത്തിരിക്കണമെന്ന് സൗദി ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. ഇത്തരം രാജ്യങ്ങളിലേക്ക് യാത്രക്ക് ഉദ്ദേശിക്കുന്നവര്‍ കൊതുക് കടി ഒഴിവാക്കുന്നതിനു വേണ്ട മുന്‍കരുതലെടുക്കണം.  കാലാവസ്ഥജന്യ രോഗങ്ങള്‍ വേഗത്തില്‍ പിടികൂടുന്നവരും രോഗപ്രതിരോധ ശക്തികുറഞ്ഞവരും ഡോക്ടറെ കണ്ട് ആവശ്യമായ ഉപദേശം തേടണം. ഗര്‍ഭിണികള്‍ ആരോഗ്യപരിരക്ഷക്ക് മുന്‍ഗണന നല്‍കിയാണ് യാത്ര തീരുമാനിക്കേണ്ടതെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ കൊതുക് കടി ഏല്‍ക്കാതിരിക്കാനാവശ്യമായ വസ്ത്രങ്ങള്‍ ധരിക്കണം. ഉറങ്ങുന്ന വേളയില്‍ കൊതുകുവല ഉപയോഗിക്കണം. സിക വൈറസുള്ള രാജ്യങ്ങളില്‍ നിന്ന് യാത്ര കഴിഞ്ഞത്തെിയവര്‍ മൂന്നാഴ്ചക്കിടയില്‍ പനി അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് ആവശ്യമായ പരിശോധനകള്‍ എത്രയുംവേഗം നടത്തണം. കൊതുകുകള്‍ പരത്തുന്ന പുതിയൊരു വൈറസാണിത്്. മെക്സികോ, ബ്രസീല്‍, കൊളംമ്പിയ, ഇകഡോര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞാഴ്ചയാണ് രോഗം കണ്ടത്തെിയത്. രോഗം സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.