ജീസാന്‍ വെടിവെപ്പ്:  മൃതദേഹങ്ങള്‍ ഖബറടക്കി

ജിസാന്‍:  ജിസാനിലെ അല്‍ദാഇറില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ മരിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. ഇന്നലെ അസ്ര്‍ നമസ്കാരാനന്തരം നടന്ന മയ്യിത്ത് നമസ്ക്കാരത്തില്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ഈസ, അല്‍ദാഇര്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ ഹാദി ശംറാനി, മേഖലയിലെ ഉന്നത ഉദ്യോഗസഥരടക്കം നിരവധി പേര്‍ പങ്കെടുത്തു. 
മരിച്ചവരുടെ കുടുംബത്തിന് വിദ്യാഭ്യാസ മന്ത്രി അനുശോചനമറിയിക്കുകയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സൗഖ്യം ആശംസിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദാഇറിലെ വിദ്യാഭ്യാസ കാര്യാലയ ഓഫീസിലെ ഏഴ് ജീവനക്കാരെ അധ്യാപകന്‍ വെടിവെച്ചുകൊന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതി പൊലീസ് പിടിയിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.