ജിദ്ദ: സൗദി വനിതകള്‍ തൊഴില്‍ രംഗത്ത്് സജീവമാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ വിപണി മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്‍െറ ഭാഗമായുള്ള സമൂഹത്തിന്‍െറ ജാഗ്രത സ്വാഗതാര്‍ഹമാണ്. 2015 അവസാനത്തോടെ 4.77 ലക്ഷം വനിതകളാണ് സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്ക് തൊഴിലെടുക്കാന്‍ പ്രയാസകരമാണെന്ന് കരുതിയിരുന്ന ചില രംഗങ്ങളില്‍ അവരുടെ പങ്കാളിത്തം വര്‍ധിച്ചതോതില്‍ നടക്കുന്നുമുണ്ട്. ഇതുസംബന്ധിച്ച പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ സൂക്ഷ്മമല്ളെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ വിശദീകരിച്ചു.
വനിതകളുടെ വര്‍ധിച്ച തൊഴില്‍ സാന്നിധ്യത്തിന് നിര്‍മാണ മേഖലയിലെ ഓപറേഷന്‍, മെയിന്‍റനന്‍സ്, ഡെക്കറേഷന്‍സ് രംഗങ്ങള്‍ തെളിവാണ്. നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ അഡ്മിനിസ്ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്സ് തുടങ്ങിയ അനുബന്ധ മേഖലകളിലെല്ലാം വനിതകള്‍ പ്രവര്‍ത്തിക്കുന്നു. നിര്‍മാണ മേഖലകളില്‍ ഓഫീസ്, ഫീല്‍ഡ് ജോലികളിലായി 40 ലക്ഷത്തിലധികം പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഇതില്‍ മൂന്നു ശതമാനം വനിതകളാണ്. ഉല്‍പാദന മേഖലയിലും സ്ത്രീ ജീവനക്കാരുടെ സാന്നിധ്യം വ്യക്്തമാണ്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലും വനിതകളുണ്ട്. ഈ രംഗത്തെ പ്രസിദ്ധ സ്ഥാപനമായ ‘അല്‍വതനിയ പൗള്‍ട്രി ഫാക്ടറി’യില്‍ മാത്രം 700 ഓളം വനിതകളുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നാല്‍, ചില സ്ഥാപനങ്ങള്‍ വ്യാജമായി സ്വദേശിവത്കരണം നടത്തുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി ചില രംഗങ്ങളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.