രണ്ടാം കിരീടാവകാശി പാകിസ്താനില്‍ 

റിയാദ്: രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താന്‍ സന്ദര്‍ശിച്ചു. 
യു.എ.ഇ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം പാക്കിസ്താനിലത്തെിയത്. ഇസ്ലാമാബാദിലെ വ്യോമസേന വിമാനത്താവളത്തില്‍  പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ ഉപദേഷ്ടാവ് സര്‍തജ് അസീസ്, മുതിര്‍ന്ന സൈനിക മേധാവികള്‍ തുടങ്ങിയവര്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചു. 
പാക്കിസ്താനിലെ സൗദി അംബാസഡര്‍ അബ്ദുല്ല അല്‍സഹ്റാനി, സൈനിക അറ്റാഷെ കേണല്‍ നവാഫ് അല്‍മാലികി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സൗദി വിദേശ മന്ത്രി ഡോ. ആദില്‍ ജുബൈര്‍ കഴിഞ്ഞ ദിവസം പാക്കിസ്താന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നവാസ് ശരീഫ്, സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 
ഇതിന് പിറകെയാണ് രണ്ടാം കിരീടാവകാശി പാക്കിസ്താനിലത്തെുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.