ഇന്നലെ കാല്‍ നൂറ്റാണ്ടിലെ ഏറ്റവും തണുത്ത ദിവസം; ചൊവ്വാഴ്ച വരെ ശൈത്യം തുടരും

റിയാദ്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ ശീതക്കാറ്റും തണുപ്പും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 1992ന് ശേഷം ഏറ്റവും തണുപ്പ് അനുഭവപ്പെട്ട ദിവസമായിരുന്നു ശനിയാഴ്ചയെന്ന് കാലാവസ്ഥ വിദഗ്ധന്‍ ഡോ. അബ്ദുല്ല അല്‍ മുസ്നദ് അറിയിച്ചു. ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് ഹാഇലിലാണ്. 
പൂജ്യത്തിനും താഴെ ആറ് ഡിഗ്രിയായിരുന്നു ഇന്നലെ ഹാഇല്‍ പ്രവിശ്യയിലെ താപനില. കഴിഞ്ഞ ഒന്ന് രണ്ട് ദിവസങ്ങളിലായി ഹാഇലില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം മഞ്ഞില്‍ മൂടിയിരിക്കുകയാണ്. സ്വീഡന്‍, നോര്‍വേ, ആല്‍പ്സ് പര്‍വത നിരകള്‍ എന്നിവിടങ്ങളിലുള്ള തണുപ്പിനേക്കാള്‍ കൂടുതലാണിത്. 
വെള്ളം തണുത്തുറഞ്ഞ് കട്ടിയായതോടെ പലയിടങ്ങളിലും ജലവിതരണ പൈപ്പുകള്‍ പൊട്ടിയതായി ഡോ. അബ്ദുല്ല പറഞ്ഞു. വെള്ളം കട്ടിയാകുമ്പോള്‍ പൈപ്പിന്‍െറ വ്യാസം മതിയാകാതെ വരുന്നതാണ് ഇതിന്‍െറ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 റിയാദില്‍ പലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിയിലത്തെി. ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് മക്കയിലാണ്. 29 ഡിഗ്രിയായിരുന്നു ശനിയാഴ്ച മക്കയിലെ അന്തരീക്ഷ ഊഷ്മാവ്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.