മക്കയില്‍ 32 നുഴഞ്ഞു കയറ്റക്കാരെ പിടികൂടി 

റിയാദ്: മക്കയില്‍ 32 നുഴഞ്ഞു കയറ്റക്കാരെ തീര സേന പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പട്രോളിങ്ങിനിടെയാണ് രേഖകളില്ലാതെ എത്തിയ സംഘം പിടിയിലായത്. സുഡാന്‍ തീരത്തു നിന്ന് പുറപ്പെട്ടവരാണിവര്‍. സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തീരസേനയുടെ പിടിയിലാവുകയായിരുന്നു. ഇതില്‍ 15 പേര്‍ സുഡാനികളും 15 പേര്‍ ഛാദ് പൗരന്മാരുമാണ്. 
ഒരു യമനിയും ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനുമുണ്ട്. സംഘത്തില്‍ എട്ടു പേര്‍ സ്ത്രീകളും എട്ടു പേര്‍ കുട്ടികളുമാണ്. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി തീര സേന വക്താവ് കേണല്‍ ജനറല്‍ സാഹിര്‍ ബിന്‍ മുഹമ്മദ് അല്‍ഹര്‍ബി അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തേക്ക് കടല്‍ മാര്‍ഗം നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ ആഫ്രിക്കയില്‍ നിന്നുള്ളവര്‍ പിടിയിലാവുന്ന സംഭവം വര്‍ധിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏതാനും ആഴ്ചകള്‍ക്കുള്ളിലായി പിടിയിലാകുന്ന മൂന്നാമത്തെ സംഘമാണിത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.