ദമ്മാം: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, എം.ടി. വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ സോഷ്യൽ ആൻഡ് ചാരിറ്റി അസോസിയേഷൻ ഫോർ നിലമേൽ (സ്കാൻ കെ.എസ്.എ) അനുശോചിച്ചു. ഇരുവരും മിതഭാഷികളും കർമ മണ്ഡലങ്ങളിലെ പ്രഗത്ഭരുമായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ദ്ധനായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്ന് അനുശോചനക്കുറിപ്പിൽ അറിയിച്ചു.
മലയാള സാഹിത്യത്തിന് നികത്താനാകാത്ത നഷ്ടമാണ് എം.ടിയുടെ മരണത്തിലൂടെ സംഭവിച്ചതെന്ന് അനുശോചനക്കുറിപ്പിൽ പറഞ്ഞു. എഴുത്ത്, കല, സാംസ്കാരികം തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ കൈയൊപ്പു പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു എം.ടി എന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.