നിറഞ്ഞൊഴുകി മിന; അറഫ മഹാ സംഗമം നാളെ

മക്ക: തൽബിയത്ത് മന്ത്രങ്ങളാൽ നിറഞ്ഞൊഴുകുകയാണ് മിന. വെള്ളിയാഴ്ച വൈകുന്നേരത്തൊടെ ആരംഭിച്ച പ്രവാഹം ഇന്ന് വൈകുന്നേരം വരെ തുടരും. ദുൽഹജ്ജ് 8 ആയ ഇന്ന് ഹാജിമാർക്ക് പ്രത്യേക ആരാധനകളൊന്നുമില്ലെങ്കിലും ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിലേക്കുള്ള തയാറെടുപ്പിലാണ് ഹാജിമാർ. മലയാളി ഹാജിമാരെല്ലാം ഇന്ന് പുലർച്ചയോടെയാണ് മിനാ ട​െൻറുകളിൽ എത്തിയത്. പ്രഭാത ആരാധനകളും പ്രാർഥനയും കഴിഞ്ഞു വിശ്രമത്തിലാണ് അവർ.

ഹജ്ജിന്‍െറ തൊട്ടുമുമ്പായി ഹറമില്‍ നടന്ന ജുമുഅ നമസ്കാരത്തില്‍ 15 ലക്ഷത്തിലധികം തീര്‍ഥാടകരാണ് പങ്കെടുത്തത്. ഡോ. ഫൈസല്‍ ഖസാവിയാണ് ഹറമില്‍ ജുമുഅക്കും ഖുതുബക്കും നേതൃത്വം നല്‍കിയത്.

‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി മസ്ജിദുല്‍ ഹറാമിനെ ചുറ്റി നില്‍ക്കുന്ന താമസസ്ഥലങ്ങളില്‍ നിന്ന് ചെറുസംഘങ്ങളായി വെള്ളിയാഴ്ച രാത്രിയോടെയാണ് മിനായിലേക്ക് തീര്‍ഥാടകര്‍ തിരിച്ചത്.   തീര്‍ഥാടക ലക്ഷങ്ങളുടെ അടക്കംപറച്ചിലുകള്‍ക്കും തേങ്ങലുകള്‍ക്കും ശനിയാഴ്ച രാത്രി തമ്പുകള്‍ സാക്ഷിയാകും. സൗദിയില്‍ നിന്നുള്ള ഹാജിമാരും മദീനയില്‍ നിന്നു വന്ന അവസാന സംഘങ്ങളും കഅ്ബയെ പ്രദക്ഷിണം ചെയ്താണ് മിനായിലേക്ക് നീങ്ങുക.

തിരക്കൊഴിവാക്കാന്‍ തീര്‍ഥാടകരെ നേരത്തെ തന്നെ തമ്പുകളിലത്തെിക്കാന്‍ അതത് രാജ്യങ്ങളിലെ ഹജ്ജ് മിഷനുകള്‍ തയാറെടുപ്പ് നടത്തിയിട്ടുണ്ട്. മലയാളികളടങ്ങുന്ന ഇന്ത്യന്‍ ഹാജിമാര്‍ വെള്ളിയാഴ്ച രാത്രി തന്നെ മിനായിലേക്ക് തിരിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെ  അറഫാ സംഗമത്തിനു തിരിക്കുന്ന ഹാജിമാര്‍ ഞായറാഴ്ച വൈകീട്ട് മുസ്ദലിഫയിലെത്തി അവിടെ രാത്രി തങ്ങി വീണ്ടും മിനായിലെ കൂടാരത്തില്‍ തിരിച്ചത്തെും. അറഫയിലെ നില്‍പും മുസ്ദലിഫയിലെ രാത്രി തങ്ങലും കഴിഞ്ഞ് ജംറകളില്‍ പിശാചിനെ കല്ലെറിഞ്ഞ് കഅ്ബ പ്രദക്ഷിണവും ബലിയുമൊക്കെ തീര്‍ഥാടകര്‍ നിര്‍വഹിക്കുന്നത് മിനായില്‍ താമസിച്ചാണ്. ദുല്‍ഹജ്ജ് 12 വൈകീട്ടോടെയാണ് മിനായില്‍നിന്നുള്ള മടക്കം ആരംഭിക്കുക.  അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ ദുല്‍ഹജ്ജ് 13ന് കൂടി കുറച്ച് തീര്‍ഥാടകരെ മിനായില്‍ തന്നെ നിര്‍ത്താന്‍ ഇത്തവണ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1500 തീര്‍ഥാടകരുള്ള കൂടാരങ്ങളില്‍ ചുരുങ്ങിയത് മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വേണമെന്ന് തമ്പുകളുടെ ചുമതല വഹിക്കുന്ന മുത്വവ്വിഫ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.