ജിദ്ദ: ഹജ്ജിനോടനുബന്ധിച്ച് നടത്തിയ സുരക്ഷാപരിശോധനകള്‍ക്കിടെ രാജ്യത്ത് പിടിയിലായത് 54 ഭീകരര്‍. ഇതില്‍ 30 സൗദികളും 13 ബഹ്റൈനികളും ഉണ്ടെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. ഒരാള്‍ ബ്രൂണെക്കാരനാണ്. ആദ്യമായാണ് ബ്രൂണെ പൗരന്‍ ഭീകരതയുടെ പേരില്‍ സൗദിയില്‍ അറസ്റ്റിലാവുന്നത്. അറഫാദിനത്തില്‍ റിയാദില്‍ നിന്നാണ് ഇയാള്‍ സുരക്ഷാവകുപ്പിന്‍െറ പിടിയിലായത്.
ദുല്‍ ഹജ്ജ് ഒന്നിന് വിവിധയിടങ്ങളില്‍ 17 പേര്‍ പിടിയിലായി. ഒമ്പത് ബഹ്റൈനികളും മൂന്ന് പാകിസ്താനികളും രണ്ട് സൗദികളും ഒരു യമനിയും ഒരു സുഡാനിയും ഇതില്‍ പെടും. ദുല്‍ഹജ്ജ് മൂന്നിന് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. രണ്ട് ബഹ്റൈനികളും രണ്ട് സൗദികളും ഒരുയമനിയുമാണ് അന്ന് പിടിയിലായത്.
നാലാം തിയതി 12 പേര്‍ അറസ്റ്റിലായി. ഇതില്‍ ആറ് സൗദികളും രണ്ട് ബഹ്റൈനികളും രണ്ട് യമനികളും ഒരു സിറിയനും ഒരു ഇറാഖിയും പെടും. അഞ്ചാം തിയതി രണ്ട് സൗദികളും ഒരു സിറിയക്കാരനുമാണ് പിടിയിലായത്. ആറാം തിയതി ഒരു സൗദിയും ഏഴിനും എട്ടിനും അഞ്ച് സൗദികള്‍ വീതവും അറസ്റ്റിലായി. ഒമ്പതിന് അറഫ ദിനത്തില്‍ പത്ത് സൗദികളെയും ബ്രൂണെ സ്വദേശിയെയും പിടികൂടി. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. പഴുതടച്ച സുരക്ഷയാണ് ഇത്തവണ ഹജ്ജിനോടനുബന്ധിച്ച് ഒരുക്കിയിരുന്നത്.
ഹജ്ജ് തുടങ്ങുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ചെക് പോയിന്‍റുകളില്‍ കര്‍ശനപരിശോധന നടപ്പാക്കി. അനധികൃത ഹജ്ജ് തടയുന്നതോടൊപ്പം സുരക്ഷ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.