റിയാദ്: കേരളത്തിലെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള റിയാദിൽ പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷൻ ഓഫ് കേരളൈറ്റ്സ് റീജനൽ അസോസിയേഷൻ (ഫോർക)ക്ക് 2025-26 കാലയളവിലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തില്‍ അലി ആലുവ അധ്യക്ഷത വഹിച്ചു.
നിലവിലെ ജനറല്‍ കൺവീനർ ഉമർ മുക്കം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അലി ആലുവ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ പാനല്‍ യോഗത്തിൽ അവതരിപ്പിക്കുകയും ഭൂരിപക്ഷ പിന്തുണയോടെ അംഗീകരിക്കുകയും ചെയ്തു.
പുനഃസംഘടന നിയന്ത്രിക്കുന്നതിന് വേണ്ടി 11 അംഗ സമിതിയെ നേരത്തേ തിരഞ്ഞെടുത്തിരുന്നു. റഹ്മാൻ മുനമ്പം (ചെയർ), ഉമർ മുക്കം (ജന കൺ), ജിബിൻ സമദ് (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
നാസർ കാരന്തൂർ (മുഖ്യ രക്ഷാ), ടി.എം. അഹമദ് കോയ, ശിഹാബ് കൊട്ടുകാട്, അറബ്കോ രാമചന്ദ്രൻ (രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ), സനൂപ് പയ്യന്നൂർ, വിജയൻ നെയ്യാറ്റിൻകര, സാബു ഫിലിപ്പ്, അഡ്വ. ജലീൽ, സൈഫ് കായംകുളം, അലി ആലുവ, ഫൈസൽ വടകര, കെ.ബി. ഷാജി, തൊമ്മിച്ചൻ കുട്ടനാട് (ഉപദേശകസമിതി അംഗങ്ങൾ), സൈദ് മീഞ്ചന്ത, ജയൻ കൊടുങ്ങല്ലൂര്‍, കരീം കാനാംപുറം, സൈഫ് കൂട്ടുങ്ങൽ (വൈസ് ചെയർ മാർ), അലക്സ് കൊട്ടാരക്കര, അഖിനാസ് കരുനാഗപ്പള്ളി, ഹാഷിം ചീയ്യംവേലിൽ (ജോ കൺ മാർ), ഗഫൂർ കൊയിലാണ്ടി (ജീവകാരുണ്യ കൺ), കമറുദ്ദീൻ താമരക്കുളം (ജോ കൺ), പി.സി. മജീദ് (ആർട്സ് കൺ), ഷാഹിൻ (കള്‍ചറല്‍ കണ്), മജീദ് (ജോ കണ്), സക്കീർ മേലെപറമ്പൻ, ജലീൽ തിരൂർ (സ്പോർട്സ് കൺ മാർ), സലീം പള്ളിയിൽ (മീഡിയ കൺ), കെ.പി. ജബ്ബാർ (ജോ ട്രഷ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഉമർ മുക്കം സ്വാഗതവും സൈഫ് കായംകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.