‘നീ ​ആ​രാ​രോ’ എ​ന്ന വി​ഡി​യോ ആ​ൽ​ബ​ത്തി​​ന്റെ ടൈ​റ്റി​ൽ റി​യാ​ദി​ൽ ​ശി​ഫ മ​ല​യാ​ളി സ​മാ​ജം ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

പ്ര​വാ​സി​യു​ടെ തി​ര​ക്ക​ഥ​യി​ൽ സി​നി​മ ഒ​രു​ങ്ങു​ന്നു

റി​യാ​ദ്​: മ​ല​യാ​ളി​യും പ​ത്തു​വ​ർ​ഷ​മാ​യി റി​യാ​ദി​ൽ പ്ര​വാ​സി​യു​മാ​യ സൂ​ര​ജ് ര​ഘു​നാ​ഥി​​ന്റെ തി​ര​ക്ക​ഥ​യി​ൽ സി​നി​മ ഒ​രു​ങ്ങു​ന്നു. ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ‘പോ​ര്​’ എ​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യു​മാ​ണ്​ സൂ​ര​ജ് ര​ഘു​നാ​ഥ്​ ഒ​രു​ക്കി​യ​ത്. റി​യാ​ദി​ലെ ശി​ഫ​യി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വാ​വ്​ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മ മോ​ഹ​വു​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലും ഷോ​ർ​ട്ട് ഫി​ലി​മി​ലും അ​ഭി​ന​യി​ച്ച്​ ഇ​തി​ന​കം ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഗാ​ന​ര​ച​ന​യും നി​ർ​വ​ഹി​ക്കാ​റു​ണ്ട്. പു​തു​താ​യി ഒ​രു​ങ്ങു​ന്ന ‘നീ ​ആ​രാ​രോ’ എ​ന്ന വി​ഡി​യോ ആ​ൽ​ബ​ത്തി​ലെ പാ​ട്ടു​ക​ൾ സൂ​ര​ജ്​ ര​ചി​ച്ച​താ​ണ്. ഈ ​ആ​ൽ​ബ​ത്തി​​ന്റെ ടൈ​റ്റി​ൽ റി​യാ​ദി​ൽ ശി​ഫ മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. സൂ​ര​ജി​ന്റെ വ​രി​ക​ൾ പ്ര​ശാ​ന്ത് മോ​ഹ​ൻ സം​ഗീ​തം ന​ൽ​കി വി​നീ​ത് ശ്രീ​നി​വാ​സ​നും സി​താ​ര കൃ​ഷ്ണ​കു​മാ​റും ചേ​ർ​ന്നാ​ണ്​ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ശ്യാം ​മം​ഗ​ലം ആ​ൽ​ബം സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു.

Tags:    
News Summary - expatriate directorial debuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.