ജിദ്ദ: പ്രമുഖ ഫുഡ് കമ്പനി വിജയ് മസാലയുടെ സ്പോൺസർഷിപ്പിൽ ബവാദി ഫ്രണ്ട്സ് ക്ലബ് (ബി.എഫ്.സി) പങ്കെടുത്ത ആദ്യ ഫുട്ബാൾ ടൂർണമെന്റിൽ ടീം രണ്ടാം സ്ഥാനം നേടി. ജിദ്ദ ഫുട്ബാൾ ഫ്രൻഡ്ഷിപ് കൂട്ടായ്മ സംഘടിപ്പിച്ച ന്യൂ വെൻസോ സീസൺ രണ്ട് സെവൻസ് ടൂർണമെന്റ് ഫൈനലിൽ വിജയ് ഫുഡ് ബി.എഫ്.സി ടീം ശക്തരായ ഫൈസലിയ എഫ്.സിയോട് പരാജയപ്പെട്ടത്.
ജിദ്ദയിലെ പ്രധാനപ്പെട്ട 12 ടീമുകളെ പങ്കെടുപ്പിച്ചു നടത്തിയ ടൂർണമെന്റിൽ മത്സരത്തിലെ ആദ്യ നാല് റൗണ്ടുകളിലും വിജയ് ഫുഡ് ബി.എഫ്.സി മികച്ച പ്രകടനം കാഴ്ചവെച്ചു. ടൂർണമെന്റിലെ മികച്ച ഫോർവേഡ് കളിക്കാരനായി വിജയ് ഫുഡ് ബി.എഫ്.സി ക്ലബ് താരം ജിബിൻ വർഗീസിനെ തിരഞ്ഞെടുത്തു.
ജിദ്ദയിലെ അൽ ഹംറയിലുള്ള വിജയ് ഫുഡ് ഓഫിസിൽ നടന്ന ചടങ്ങിൽ വിജയ് ഫുഡ് കമ്പനി ഉടമസ്ഥരായ ജോസ് മൂലൻ, ജോയ് മൂലൻ, പ്രവീൺ മൂലൻ എന്നിവർക്ക് ക്ലബ് മാനേജർ ശിഹാബ് പൊറ്റമ്മൽ, ഭാരവാഹികളായ നിഷാദ്, അനസ്, അഹ്മദ്, ജസീൽ, ക്യാപ്റ്റൻ ഫസൽ എന്നിവർ ചേർന്ന് കപ്പ് കൈമാറി.
ചടങ്ങിൽ വിജയ് ഫുഡ് കമ്പനി ജിദ്ദ റീജ്യൻ സൂപ്പർവൈസർ മുസ്തഫ മൂപ്ര കമ്പനി സാരഥികളായ സുശീലൻ, അനിൽ കുമാർ പത്തനംതിട്ട എന്നിവർ ക്ലബ് ഭാരവാഹികളെയും ടീമിനെയും അഭിനന്ദിച്ചു, തുടർന്നുള്ള മത്സരങ്ങളിലും വിജയ് മസാല കമ്പനിയുടെ പേരിൽതന്നെ വിജയ് ഫുഡ് ബി.എഫ്.സി ക്ലബ് പങ്കെടുക്കുമെന്നും കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ക്ലബ് മാനേജർ ശിഹാബ് പൊറ്റമ്മൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.