ജിദ്ദ: മുനിസിപ്പൽ, നഗരകാര്യ മന്ത്രാലയത്തിെൻറ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ സംവിധാനം സൗദിയിൽ പ്രാബല്യത്തിൽ വന്നു. ‘മതീർ’ എന്ന പേരിലുള്ള ഹൈടെക് സംവിധാനം അറബ് മേഖലയിൽ ഇതാദ്യമായാണ് സ്ഥാപിക്കുന്നത്. മഴ, വെള്ളപ്പൊക്കം, മഞ്ഞുവീഴ്ച, കൊടുംചൂട്, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ വളരെ നേരത്തെ അറിയാനും അതനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കാനും അധികാരികൾക്ക് ഇതുവഴി സാധിക്കും.
സാറ്റലൈറ്റുകൾ, പ്രാദേശിക, അന്തർദേശീയ കാലാവസ്ഥ കേന്ദ്രങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് കൃത്യമായ കാലാവസ്ഥ പ്രവചനം നടത്തുകയാണ് മതീർ ചെയ്യുക. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് അടുത്ത അഞ്ചുദിവസത്തേക്കുള്ള അന്തരീക്ഷത്തെ വ്യത്യസ്ത ജാഗ്രതാ തോതിൽ അടയാളപ്പെടുത്തും. മഞ്ഞ, ചുവപ്പ് നിറങ്ങൾ അതീവ ജാഗ്രതയെ സൂചിപ്പിക്കുന്നു. അഞ്ചുദിവസത്തെ ഒാരോ മണിക്കൂറും ഇൗ രീതിയിൽ രേഖപ്പെടുത്തും. അന്തരീക്ഷ താപനില, കാറ്റിെൻറ വേഗം, ദിശ, മഴയുടെ തോത്, മൂടൽമഞ്ഞ്, മേഘം, ഹ്യുമിഡിറ്റി എന്നിവ കൃത്യമായി അഞ്ചുദിവസം മുേമ്പ അറിയാനാകും. ഇടിമിന്നലിെൻറയും മറ്റും ദിശയും തീവ്രതയും റഡാറുകൾ ഉപയോഗിച്ചും കണ്ടെത്താനാകും.
മതീർ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തെ 286 സെക്രട്ടറിയേറ്റുകളിലും മുനിസിപ്പാലിറ്റികളിലും കൈമാറും. പ്രാദേശികമായും ദേശീയ തലത്തിലും മുൻകരുതലുകൾ സ്വീകരിക്കാൻ ഇതുവഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.