ജിദ്ദ: പ്രമുഖ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് ഇനി സൗദിക്ക് സ്വന്തം. ക്ലബ്ബിന്‍റെ ഉടമസ്ഥാവകാശം സൗദി കിരീടവകാശിയുടെ കീഴിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്‍റ്​ ഫണ്ടാണ് സ്വന്തമാക്കിയത്. മാസങ്ങൾ നീണ്ട ചർച്ചയിലാണ് ക്ലബ്ബിന്‍റെ 100 ശതമാനം ഉടമസ്ഥാവകാശവും സൗദി സ്വന്തമാക്കിയത്. 2200 കോടി രൂപക്കാണ് ക്ലബ്ബിനെ പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് വാങ്ങിയത്.

ന്യൂകാസിൽ അപ്പോൺ ടൈൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ന്യൂകാസിൽ യുണൈറ്റഡ്. ന്യൂകാസിൽ ഈസ്റ്റ് എൻഡ്, ന്യൂകാസിൽ വെസ്റ്റ് എൻഡ് എന്നീ രണ്ടു ക്ലബ്ബുകളുടെ ലയനത്തിലൂടെയാണ് 1892-ൽ ക്ലബ് സ്ഥാപിതമായത്. സെന്‍റ് ജെയിംസ് പാർക്ക് ആണ് ന്യൂകാസിലിന്‍റെ ഹോം ഗ്രൗണ്ട്.


പ്രീമീയർ ലീഗ് പോയിൻറ് പട്ടികയില്‍ 12ാം സ്ഥാനത്താണ് ക്ലബ്ബ് ഇപ്പോൾ ഉള്ളത്. ദ മാഗ്പൈസ്, ദ ടൂൺ എന്നീ വിളിപ്പേരുകളിലും ക്ലബ്ബ് അറിയപ്പെടുന്നുണ്ട്. മൂന്ന് തവണയൊഴികെ ഇംഗ്ലീഷ പ്രീമിയർ ലീഗിൽ സജീവ സാന്നിധ്യമായിരുന്നു ന്യൂകാസിൽ. നാല് ലീഗ് കിരീടങ്ങളും ക്ലബ്ബ് നേടിയിട്ടുണ്ട്. ടീമിനെ സൗദി അറേബ്യ സ്വന്തമാക്കിയതോടെ ടീമിൽ പ്രമുഖ കളിക്കാർ വരികയും ടീമിന്‍റെ കളി മെച്ചപ്പെടുമെന്നുമാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡ് ഏറ്റെടുത്തതോടെ മത്സരം സംപ്രേഷണം ചെയ്യുന്ന ഖത്തർ ചാനലായ ബീൻ സ്പോർട്സിന്‍റെ നിരോധവും സൗദി കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

Tags:    
News Summary - 2200 crore deal; Newcastle United now Saudi-owned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.