റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീൽ) കഴിഞ്ഞിരുന്ന 231 ഇന്ത്യക്കാർ കൂടി നാട്ടിലേക്ക് മടങ്ങിയതായി ഇന്ത്യൻ എംബസി അറിയിച്ചു. കോവിഡ് പ്രതിസന്ധിക്ക് ശേഷം രണ്ടാമത്തെ ബാച്ചാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.55ന് റിയാദിൽ നിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് (എസ്.വി 3090) വിമാനത്തിൽ ചെന്നൈയിലേക്ക് പോയത്.
റിയാദ് ഇസ്കാനിലെ തർഹീലിൽ കഴിഞ്ഞിരുന്നവരാണ് ഇവർ. ഇതിൽ 65ഒാളം മലയാളികളുണ്ട്. ബാക്കിയുള്ളവർ വിവിധ സംസ്ഥാനക്കാരാണ്. സൗദി സർക്കാരാണ് ഇവരുടെ വിമാനയാത്രാചെലവ് വഹിക്കുന്നത്. ചെന്നൈയിലെത്തുന്ന ഇവർ അവിടെ ക്വാറൻറീൻ കാലാവധി പൂർത്തിയാക്കിയ ശേഷം സ്വന്തം നാടുകളിലേക്ക് മടങ്ങും.
അടുത്ത വിമാനം ശനിയാഴ്ച ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. 351 തടവുകാരാണ് ഈ വിമാനത്തിൽ യാത്ര ചെയ്യുക. വരും ദിവസങ്ങളിൽ തർഹീലിലുള്ള എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. റിയാദിൽ മാത്രം 600ഒാളം ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. അതിൽ നിന്നാണ് 231 പേർ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.