മക്ക: ഹജ്ജ് സീസണിൽ തീർഥാടകരുടെ യാത്ര സുഗമമാക്കാൻ 27,000ത്തിലധികം ബസുകൾ. പൊതുഗതാഗത അതോറിറ്റിയാണ് ബസുകൾ ഒരുക്കിയത്. 16ലധികം റൂട്ടുകളിലൂടെയും 11ലധികം സ്റ്റോപ്പുകളിലൂടെയും സ്റ്റേഷനുകളിലൂടെയും തീർഥാടകരെ ഹറമിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിനുള്ള 3500ലധികം ബസുകൾ ഇതിലുൾപ്പെടുമെന്ന് അതോറിറ്റി സൂചിപ്പിച്ചു. മക്കക്കുള്ളിൽ 355ലധികം ബസുകളും മദീനക്കുള്ളിൽ 27ലധികം ബസുകളും സേവനത്തിനായി തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഹജ്ജ് സീസണിൽ തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമഗ്രവും കാര്യക്ഷമവുമായ ഗതാഗത സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയും ബസുകൾ ഒരുക്കിയിരിക്കുന്നത്. ബസുകളിൽ യാത്ര ചെയ്യുമ്പോൾ പൊതു ധാർമികത പാലിക്കണമെന്ന് യാത്രക്കാരോട് അതോറിറ്റി ആവശ്യപ്പെട്ടു. എല്ലാ യാത്രക്കാർക്കും വൃത്തിയുള്ളതും നല്ലതുമായ അന്തരീക്ഷം നിലനിർത്തുന്നതിന് ബസിനുള്ളിൽ പുകവലിയും ഭക്ഷണവും നിരോധിച്ചിരിക്കുന്നു. നിശ്ചിത സ്ഥലങ്ങളിലല്ലാതെ ഉറങ്ങാൻ പാടില്ല. ഫോണിൽ ഉറക്കെ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും എല്ലാവരുടെയും സ്വകാര്യതയും സൗകര്യവും പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഡൈവർമാർ പൊതുധാർമികത പാലിക്കുകയും യാത്രക്കാരോട് നല്ലനിലയിൽ പെരുമാറണമെന്നും അതോറിറ്റി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.