ജിദ്ദ: കേടായ 300 കിലോ ഇറച്ചി ജിദ്ദയിൽ പിടികൂടി. ജിദ്ദ മുനിസിപ്പാലിറ്റിയുടെ ഫീൽഡ് സൂപ്പർവൈസറി ടീം റുവൈസിൽ ഒരു വാഹനത്തിൽനിന്നാണ് ഇത്രയും ഇറച്ചി പിടികൂടിയത്.
മാംസം ആരോഗ്യപരമായ നിബന്ധനകൾ പാലിക്കാതെ ചെറിയ പാത്രങ്ങളിൽ പാക്ക് ചെയ്ത് ഹാഇൽ റോഡിലെ ഒരു കടയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിടിച്ചെടുത്ത സാധനങ്ങളെല്ലാം മുനിസിപ്പാലിറ്റി സംഘം ഉടൻ നശിപ്പിച്ചു. നിരീക്ഷണത്തിനിടെ അനധികൃത ബസ്തകളിലും ഉന്തുവണ്ടികളിലും വിൽപനക്ക് വെച്ച 3.3 ടൺ പച്ചക്കറികളും പഴങ്ങളും മുനിസിപ്പാലിറ്റി ടീം കണ്ടുകെട്ടി.
അനധികൃത കച്ചവടം തടയുന്നതിനും ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാനുമുള്ള മുനിസിപ്പാലിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.