ജിദ്ദ എയർപോർട്ടിൽനിന്ന് യാത്രക്കാരെ കയറ്റിപ്പോരുന്ന കള്ളടാക്‌സികൾക്ക് 5,000 റിയാൽ പിഴ

ജിദ്ദ: ജിദ്ദ എയർപോർട്ടിൽനിന്ന് യാത്രക്കാരെ കയറ്റിപ്പോരുന്ന കള്ളടാക്‌സികൾക്ക് 5,000 റിയാൽ തോതിൽ പിഴ ചുമത്തുമെന്ന് എയർപോർട്ട് അഡ്മിനിസ്‌ട്രേഷന്റെ മുന്നറിയിപ്പ്.

ജിദ്ദ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ട് ടെർമിനലുകളിൽ നിന്ന് നിയമ വിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോകുന്ന കള്ളടാക്‌സികൾക്കാണ് പിഴ ചുമത്തുക. കഴിഞ്ഞ ദിവസങ്ങളിലായി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് 5000 റിയാൽ ഫൈനൽ കിട്ടിയിട്ടുണ്ട്.

ജിദ്ദ എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിൽ നിന്ന് മക്ക ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് ഷട്ടിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇഹ്‌റാം വേഷത്തിലുള്ളവർക്കു മാത്രമാണ് സൗജന്യ ബസ് സർവീസിൽ പ്രവേശനം നൽകുക. ഇതിന് സ്വദേശികൾ ഹവിയ്യയും വിദേശികൾ പാസ്‌പോർട്ടും കാണിക്കണം.

ഒന്നാം നമ്പർ ടെർമിനലിൽ ഫിഷ് അക്വേറിയത്തിനു സമീപമാണ് സൗജന്യ ബസ് ഷട്ടിൽ സർവീസ് സേവനം ലഭിക്കുകയെന്നും ജിദ്ദ എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ പറഞ്ഞു.

Tags:    
News Summary - 5,000 Riyal fine for fake taxis at Jeddah Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.