റിയാദ്: സൗദി അറേബ്യയിൽനിന്ന് വിദേശികൾ പുറത്തേക്ക് അയക്കുന്ന പണത്തിൽ കുറവ്. രാജ്യത്ത് ജോലി ചെയ്യുന്നവരടക്കം താമസക്കാരായ വിദേശികൾ സ്വന്തം നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിെൻറ തോതിലാണ് കുറവ് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലെ കണക്കാണിത്. ഈ വർഷം ആദ്യത്തെ ആറുമാസത്തിനിടെ ആകെ അയച്ചത് 1321 കോടി റിയാലാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യുേമ്പാൾ രണ്ട് ശതമാനം കുറവാണിതെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) വെളിപ്പെടുത്തുന്നു.
എന്നാൽ ഈ വർഷത്തെ പ്രതിമാസ കണക്ക് പരിശോധിച്ചാൽ ജൂണിൽ രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന നിരക്കാണ്. മെയ് മാസത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലാണ് ജൂണിൽ രാജ്യത്തിന് പുറത്തേക്ക് പോയ പണതോത്.
ഈ ഒറ്റ മാസത്തിനിടെ 193 കോടി റിയാലാണ് വിദേശികൾ അയച്ചത്. അതെസമയം സൗദി പൗരന്മാരുടെ വിദേശവിനിമയം അഞ്ച് ശതമാനം വർധിച്ചിട്ടുണ്ട്. ജൂൺ വരെ 675 കോടി റിയാൽ അവർ വിവിധ കാരണങ്ങളാൽ വിദേശത്തേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.