റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി മരിച്ചു. പാലക്കാട് തൃത്താല കൊടക്കാച്ചേരി സുലൈമാൻ (58) ആണ് അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ തിങ്കളാഴ്ച്ച രാവിലെ മരിച്ചത്.
ഒരാഴ്ച മുമ്പ് സ്പോൺസറുമായി റിയാദിൽനിന്ന് അൽ-ഖർജിലേക്ക് പോകുന്ന വഴിയിൽ എക്‌സിറ്റ് 15 ന് സമീപം വാഹനം അപകടത്തിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സൗദി പൗരൻ അപകട സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ സുലൈമാനെ അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സുലൈമാൻ നാലു മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: ഹസൈനാർ. മാതാവ്: പാത്തുമ്മ. ഭാര്യ: ബൾക്കീസ്. മക്കൾ: താഹിറ, ഷിജിന, സുബ്‌ഹാന, ഷഹീൻ.
മൃതദേഹം അൽ-ഖർജിൽ ഖബറടക്കുന്നതിന് വേണ്ട നടപടികൾക്ക് അൽ-ഖർജ് കെ.എം.സി.സി വെൽഫെയർ വിങ്ങും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങും രംഗത്തുണ്ട്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.