റിയാദ്: വാഹനാപകടത്തിൽ മരണപ്പെട്ട കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ വാദിലബൻ യൂനിറ്റ് അംഗമായിരുന്ന മുഹമ്മദ് ഷാെൻറയും ഭാര്യ ഹസീനയുടെയും വിയോഗത്തിൽ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം ചേർന്നു. കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിനു സമീപം മുഹമ്മദ് ഷാനും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെയ്നർ ലോറിക്ക് അടിയിൽ പെട്ടാണ് അപകടം ഉണ്ടായത്.
ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു. മുഹമ്മദ് ഷാൻ നാലുവർഷമായി വാദിലബനിൽ ഹൗസ് ഡ്രൈവർ ആയി ജോലിചെയ്യുകയായിരുന്നു. യൂനിറ്റ് പരിധിയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ കേളി ബദിയ ഏരിയ വൈസ് പ്രസിഡൻറ്പ്രസാദ് വഞ്ചിപ്പുര അധ്യക്ഷനായിരുന്നു. കേളി പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത്, ഏരിയ ട്രഷറർ പി.എം. മുസ്തഫ, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ അലി , ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി കൺവീനർ മധു പട്ടാമ്പി, ഏരിയ കമ്മിറ്റി അംഗം സരസൻ, സൗദി പൗരൻ ആയിത് ഷഹരി എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.