ജിദ്ദ: ചെങ്കടലിെൻറയും തീരദേശത്തിെൻറയും ചരിത്രം പ്രദർശിപ്പിക്കുന്ന റെഡ്സീ മ്യൂസിയം ജിദ്ദ പൗരാണിക മേഖലയിലെ 'ബാബ് അൽബൻത്' കെട്ടിടത്തിൽ സ്ഥാപിക്കുമെന്ന് സൗദി സാംസ്കാരിക മന്ത്രാലയം അറിയിച്ചു.ഇൗ വർഷം ഒടുവിൽ മ്യൂസിയം ഉദ്ഘാടനം ചെയ്യും. ചെങ്കടൽ തീരവും ലോകവുമായി ബന്ധിപ്പിച്ചിരുന്ന ചരിത്രപരമായ ഹബ് ആയിരുന്നു 'അൽബൻത്' കെട്ടിടം. ആ പൈതൃക കഥകൾ വിവരിക്കുന്നതായിരിക്കും മ്യൂസിയമെന്ന് സാംസ്കാരിക വകുപ്പ് വ്യക്തമാക്കി.
ഒരു കാലത്ത് ജിദ്ദ നഗരത്തിലേക്ക് തീർഥാടകരും വ്യാപാരികളും വിനോദ സഞ്ചാരികളും പ്രവേശിച്ചിരുന്ന പ്രധാന കവാടംകൂടിയായിരുന്നു. ചരിത്രത്തിൽ ജിദ്ദയുടെയും മക്കയുടെയും മദീനയുടെയും സ്വത്വത്തെ രൂപപ്പെടുത്തിയ കടൽയാത്ര, വ്യാപാരം, ഭൂമിശാസ്ത്രം, തീർഥാടനം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിച്ച് ചെങ്കടൽ തീരവും അവിടത്തെ നിവാസികളുടെ അനുഭവങ്ങളും തുറന്നുകാട്ടുന്നതായിരിക്കും മ്യൂസിയമെന്നും മന്ത്രാലയം പറഞ്ഞു. അപൂർവ ശേഖരങ്ങൾ, കൈയെഴുത്തു പ്രതികൾ, ഫോേട്ടാകൾ, പുസ്തകങ്ങൾ, നൂറിലധികം കലാസൃഷ്ടികൾ, എക്സിബിഷനുകൾ എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.