കണ്ണൂർ സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: ഹൃദയാഘാതം മൂലം കണ്ണൂർ ഇരിട്ടി കീപ്പള്ളി പരിയേടത്ത് വീട്ടിൽ അബ്​ദുൽ സലാം (സലിം 50) ജുബൈലിൽ മരിച്ചു. ഒരാഴ്ച മുമ്പ് നെഞ്ചുവേദന ഉണ്ടായ​തിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാകുകയും ചെയ്തിരുന്നു. വീട്ടിൽ വിശ്രമത്തിൽ കഴിയവെ കഴിഞ്ഞദിവസം രണ്ടാമതും ഹൃദയാഘാതം സംഭവിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

22 വർഷമായി ജുബൈലിൽ ഉള്ള അബ്​ദുൽ സലാം 18 വർഷമായി സെൻറ്ബാദ് റെസ്​റ്റോറൻറ്​ ജീവനക്കാരനാണ്. രണ്ടുവർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. പിതാവ് മുഹമ്മദാലി ജുബൈലിൽ ജോലി ചെയ്തിരുന്നു. മാതാവ്: സൽ‍മാബി. ഭാര്യ: സറഫുന്നീസ. മക്കൾ: ഫസൽ, ഫസ്‌ന, ഫഹദ്. സഹോദരങ്ങൾ: റജീന, നസീർ. മൃതദേഹം സൗദിയിൽ തന്നെ അടക്കം ചെയ്യുന്നതിനുള്ള നടപടികൾ കെ.എം.സി.സി സേവന വിഭാഗം ചുമതല വഹിക്കുന്ന നൗഷാദ് തിരുവന്തപുരം, ഹമീദ് പയ്യോളി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

Tags:    
News Summary - A native of Kannur died in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.