ത്വാഇഫ്: ഒമാനിൽ നിന്നും ഭാര്യയുടെയും മക്കളുടെയും കൂടെ ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ത്വാഇഫിൽ നിര്യാതനായി. ഇരിക്കൂർ ആയിപ്പുഴ പട്ടന്നൂർ സ്വദേശി കുന്നായിൽ വളപ്പിൽ ഉമർ (73) ആണ് മരിച്ചത്. ഒമാനിൽ നിന്നും റോഡ് മാർഗം മക്കയിലേക്കുള്ള യാത്രാമധ്യേ നവംബർ 30 ന് ത്വാഇഫ് മീഖാത്തിൽ വെച്ച് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.
ഭാര്യസഫിയ, ഒമാനിൽ ജോലിചെയ്യുന്ന മക്കൾ സൈനുദ്ധീൻ, സൈഫുദ്ധീൻ എന്നിവർ ത്വാഇഫിലുണ്ട്. മറ്റു മക്കൾ: ഷറഫുദ്ദീന്‍, സഫീറ, മരുമക്കൾ: ആഷിഖ്, റാഷിദ ഹാഫിസ, ശബ്ന.
ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിൽ മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു. മൃതദേഹം വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ത്വാഇഫ് മസ്ജിദ് അബ്ദുള്ളാഹിബ്നു അബ്ബാസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.