ബുറൈദ: കിഡ്‌നി - ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ഇന്ത്യാക്കാരൻ ബുറൈദയിൽ മരിച്ചു. കർണാടക മൈസൂർ സ്വദേശി ഫ്രാൻസിസ് ഇവാൻ (59) ആണ് ബുറൈദ കിങ് ഫഹദ് സ്പെഷലിസ്റ്റ് ആശുപത്രിയിൽ മരിച്ചത്.
വത്വനിയ പൗൾട്രി കമ്പനിയിൽ വെൽഡറായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കമ്പനി വക മെഡിക്കൽ സെൻററിലെ പ്രാഥമിക ശശ്രൂഷക്ക് ശേഷം കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിശദ പരിശോധനയിൽ വൃക്കരോഗവും ഹൃദയസംബന്ധമായ രോഗവും സ്ഥിരീകരിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് അന്ത്യം.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, ഐൻ ഉൽ ജുവ യൂനിറ്റ് പ്രവർത്തകരായ അജി, മനോജ് നടരാജൻ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.