മക്ക: ഹജ്ജ് നിർവഹിക്കാൻ മക്കയിലെത്തിയ മലപ്പുറം സ്വദേശിനി ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു. തേഞ്ഞിപ്പലം നീരോൽപാലം സ്വദേശിനി കുപ്പാട്ടിൽ സഹീദയാണ് (64) മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ബുധനാഴ്ച വൈകീട്ടാണ് ഇവർ ഹജ്ജിനായി ബന്ധുക്കളോടൊപ്പം മക്കയിലെത്തിയത്. ഉംറ നിർവഹണം കഴിഞ്ഞ് ഇന്ന് വൈകീട്ട് ഹറമിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
അബ്ദുട്ടിയാണ് പിതാവ്. മാതാവ്: അയിഷ. ഭർത്താവ്: ബീരാൻ. മക്ക അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.