അബ്ദുൽ ബഷീർ

സന്ദർശന വിസയിലെത്തിയ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: സന്ദർശന വിസയിലെത്തിയ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. മലപ്പുറം വള്ളിക്കുന്ന് പെരുവള്ളൂർ ഒളകര സ്വദേശി ചോലക്കൽ കാളമ്പ്രാട്ടിൽ അബ്ദുൽ ബഷീർ (58) ആണ് ബദീഅയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച്ച പുലർച്ചെ ഹൃദയാഘാതം മൂലം മരിച്ചത്. 30 വർഷം പ്രവാസി ആയിരുന്ന അദ്ദേഹം നാട്ടിൽ പോയ ശേഷം ബിസിനസ് വിസയിൽ തിരിച്ചുവന്നതായിരുന്നു.

പിതാവ്: വീരാൻകുട്ടി (പരേതൻ), മാതാവ്: ഫാത്തിമ (പരേത). ഭാര്യ: ഉമ്മുകുൽസു, മക്കൾ: മുഹമ്മദ്‌ റാഷിദ്‌, മുഹമ്മദ്‌ ഹർഷാദ്, ഫാസിൽ. മൃതദേഹം റിയാദിൽ ഖബറടക്കും. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മാഈൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - A native of Malappuram, who was on a visit visa, died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.