റിയാദ്: സി.എച്ച്.സി.ഡി ഫൗണ്ടേഷൻ ഒാഫ് ഇന്ത്യ ഗാന്ധി ജയന്തി ആഘോഷത്തിെൻറ ഭാഗമായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. ആറ് മുതൽ 15 വരെ പ്രായമുള്ള കുട്ടികളാണ് മത്സരത്തിൽ പെങ്കടുത്തത്. ഒാൺലൈനായി നടന്ന പരിപാടിയിൽ ഗൾഫിലെയും ഇന്ത്യയിലെയും 170 സ്കൂൾ വിദ്യാർഥികൾ പങ്കെടുത്തു. രണ്ട് റൗണ്ടുകളിൽ നടന്ന വാശിയേറിയ മത്സരത്തിൽ നിന്നും ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നിന്ന് ഫൈനൽ റൗണ്ടിലേക്ക് 22 പേരെ തിരഞ്ഞെടുക്കുകയും അവർ ഫൈനൽ റൗണ്ടിൽ ഓൺലൈനിൽ മത്സരിക്കുകയും ചെയ്തു. റിയാദിലെ അധ്യാപികയായ പത്മിനി യു. നായർ വിജയികളുടെ പേരുകൾ പ്രഖ്യപിച്ചു.
ജൂനിയർ വിഭാഗത്തിൽ പീരുമേട് സ്കൂളിലെ നീലാംബരി എം. സന്തോഷും റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് സ്കൂളിലെ നൈനിക വിനോദും ഒന്ന്, രണ്ട് സ്ഥാനങ്ങൾക്ക് അർഹരായി. സീനിയർ വിഭാഗത്തിൽ റിയാദിലെ ഡൽഹി പബ്ലിക് സ്കൂൾ വിദ്യാർഥി സൂര്യ സുരേഷും ഇടുക്കി അണക്കര മോൻറ്ഫേഡ് സ്കൂൾ വിദ്യാർഥി ആൻ തെരേസ ജോസും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മത്സര വിജയികളുടെ പ്രഖ്യാപനത്തിനു ശേഷം അന്തരിച്ച പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച് സ്വരാസ് മ്യൂസിക്കൽ ഗ്രൂപ്പിലെ ഗിരിദാസ് മാഷിെൻറ അഭിമുഖ്യത്തിൽ സംഗീത സായാഹ്‌നം അവതരിപ്പിച്ചു. സനിൽ ജോസഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.