ജിദ്ദ: മെഡിക്കൽ സയൻസിലെ സംഭാവനകൾ പരിഗണിച്ച് ജിദ്ദ നാഷനൽ ആശുപത്രിയിൽ കൺസൾട്ടൻറ് ന്യൂറോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോ. സൈഫുദ്ദീൻ കൊണ്ടാണതിനെ ഇംഗ്ലണ്ടിലെ എഡിൻബറോ, ഗ്ലാസ്ഗോ റോയൽ കോളജസ് ഓഫ് ഫിസിഷ്യൻസ് (എഫ്.ആർ.സി.പി) ഫെലോഷിപ് നൽകി ആദരിച്ചു.
നേരത്തേ കോഴിക്കോട് മെഡിക്കൽ കോളജ്, മിംസ് ആശുപത്രി, എം.കെ. ഹാജി ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. സൈഫുദ്ദീൻ ദീർഘനാളായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സേവനം ചെയ്യുന്നു. കൊണ്ടാണത് ബീരാൻ ഹാജിയുടെയും കൊളത്തൂർ ഫാത്തിമയുടെയും മകനാണ്. ഭാര്യ: നുസ്രത്ത് ചോന്നാരി, മക്കൾ: ഡോ. ദിൽഷാന, മുഹമ്മദ് ഫാരിസ്, അനസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.