അൽ ഖോബാർ: യുനൈറ്റഡ് ഫുട്ബാൾ ക്ലബ് 17ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഗാലപ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടറിൽ ജുബൈൽ എഫ്.സിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി കോർണിഷ് സോക്കർ ക്ലബ് സെമിയിൽ പ്രവേശിച്ചു. രണ്ടാമത് ക്വാർട്ടറിൽ ഫീനിക്സ് എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ദമ്മാം ബദർ ഫുട്ബാൾ ക്ലബ്ബും സെമിയിൽ കടന്നു. അവസാന പ്രീക്വാർട്ടർ മത്സരത്തിൽ മലബാർ യുനൈറ്റഡ് എഫ്.സിയെ പരാജയപ്പെടുത്തി ഖാലിദിയ ഫുട്ബാൾ ക്ലബ് ക്വാർട്ടറിൽ കടന്നു. അക്ബർ (ഖാലിദിയ), ഇനാസ് (കോർണിഷ് സോക്കർ), ഫവാസ് (ബദർ) എന്നിവരെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.
മികച്ച കളിക്കാർക്കുള്ള പുരസ്കാരങ്ങൾ വിൽഫ്രഡ് ആൻഡ്രൂസ്, ജൗഹർ കുനിയിൽ, ഹുസൈൻ നിലമ്പൂർ, റോണി ജോൺ, റഫീഖ് കൂട്ടിലങ്ങാടി, സകീർ വള്ളക്കടവ്, നസീബ് വാഴക്കാട്, ഫൈസൽ എടത്തനാട്ടുകര എന്നിവർ സമ്മാനിച്ചു. 2034 ലെ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ ഔദ്യോഗികമായി തിരഞ്ഞെടുത്തതിലുള്ള സന്തോഷം ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനും യു.എഫ്.സി ക്ലബും സംയുക്തമായി ടൂർണമെൻറ് വേദിയിൽവെച്ച് ആഘോഷിച്ചു.
ഡിഫ പ്രസിഡൻറ് ഷമീർ കൊടിയത്തൂർ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ഡിഫ ചെയർമാൻ വിൽഫ്രഡ് ആൻഡ്രൂസ്, യു.എഫ്.സി പ്രസിഡൻറ് ഇഖ്ബാൽ ആനമങ്ങാട് എന്നിവർ അനുഗമിച്ചു. കളി കാണാനെത്തിയവർക്കായി പായസ വിതരണവും നടത്തി. മുജീബ് കളത്തിൽ, ആഷി നെല്ലിക്കുന്ന്, ഫൈസൽ കാളികാവ്, റഊഫ് നിലമ്പൂർ, നിഷാദ്, ജൈസൽ, ശരീഫ് മാണൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.