ജിദ്ദ: നാലര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം കുറിച്ച് മടങ്ങുന്ന മലപ്പുറം കരുവാരകുണ്ട് തരിശിലെ അബ്ദുൽ ഗഫൂർ എന്ന ഇപ്പുവിന് തരിശ് ജിദ്ദ പ്രവാസി അസോസിയേഷൻ പ്രവർത്തകർ യാത്രയയപ്പ് നൽകി. പറഞ്ഞാൽ തീരാത്ത അനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ ചരിത്രത്താളുകളിൽ എഴുതിച്ചേർത്താണ് ഇദ്ദേഹം മടങ്ങുന്നതെന്ന് യാത്രയയപ്പിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. പ്രവാസത്തിൽ തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തിയുടെയും സന്തോഷത്തിന്റെയും നേട്ടങ്ങളുടെയും കഥകൾ തന്നെയാണ് തനിക്ക് പറയാനുള്ളതെന്ന് മറുപടി പ്രസംഗത്തിൽ അബ്ദുൽ ഗഫൂർ എന്ന ഇപ്പു പറഞ്ഞു.
18 ാം വയസ്സിൽ ഹജ്ജ് വിസയിൽ കടൽ കടന്നെത്തിയതായിരുന്നു ഇദ്ദേഹം. അക്കാലത്ത് ഒരുമിച്ച് വന്നവരും ശേഷം വന്ന കുറേ ആളുകളുമൊക്കെ പ്രവാസം അവസാനിപ്പിച്ചു. മൂന്ന് തലമുറയോടൊപ്പം പ്രവാസം നയിച്ച ഇദ്ദേഹം തരിശ് ജിദ്ദ പ്രവാസി അസോസിയേഷൻ ഉപദേശക സമിതി അംഗം, ദാറുന്നജാത്ത് ഇസ്ലാമിക് സെന്റർ, കെ.എം.സി.സി തുടങ്ങിയ കൂട്ടായ്മകളിലെല്ലാം അംഗമായിരുന്നു. യാക്കൂബ് പഴിഞ്ഞീരി, സി.ടി. ഹാഫിദ്, സജീർ തരിശ്, സുൽഫിക്കർ, ശറഫുദ്ദീൻ, സി.ടി. അബ്ദുള്ള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.