റിയാദ്: വ്രതാനുഷ്ഠാനത്തിെൻറ പ്രതിഫലം ദിവ്യദര്ശനമാണെന്നും പ്രകടനപരതയില്ലാത്ത ആരാധനയാണതെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍.
സമസ്ത ഇസ്ലാമിക് സെൻറര്‍ (എസ്.ഐ.സി) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘അഹ്ലന് റമദാന് വ അഹ്ലുല്‍ ഖുര്‍ആന്‍’ പ്രാര്‍ഥന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൈതലവി ഫൈസി പ്രാര്‍ഥന നിര്‍വഹിച്ചു. ചെയര്മാന് ശാഫി ദാരിമി അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സലീം വാഫി മൂത്തേടം, വെള്ളില അബൂബക്കര്‍ ഫൈസി, ഒ.പി. അഷ്റഫ് മൗലവി, റസാഖ് വളക്കയില്‍, ഹാരിസ് മൗലവി, ശമീര്‍ പുത്തൂര്‍ എന്നിവർ സംസാരിച്ചു. കണ്‍വീനര്‍ ശുഐബ് വേങ്ങര സ്വാഗതവും അബ്ദുറഹ്മാന് ഫറോക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.