ജിദ്ദ: അബീർ ബ്ലാസ്റ്റേഴ്സ് സൂപ്പർ ലീഗ് എ ഡിവിഷൻ ഫൈനൽ പോരാട്ടത്തിൽ ടീം എ.സി.സി ജേതാക്കളായി. നിലവിലെ സിഫ് ചാമ്പ്യന്മാരായ സബീൻ എഫ്.സിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ടീം എ.സി.സി കിരീടം ചൂടിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ സൂപ്പർ താരം ഇമാദ് നേടിയ മനോഹരമായ ഒരു ഗോളിന്റെ ലീഡിലാണ് മത്സരം വിജയിച്ചത്.
ഇരു പകുതികളിലും സബീൻ എഫ്.സി നടത്തിയ നിരവധി പ്രത്യാക്രമണങ്ങളെ ശക്തമായ പ്രതിരോധം തീർത്ത് ടീം എ.സി.സി വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഒരു ഗോളിന് പിന്നിട്ടുനിന്ന സബീൻ എഫ്.സി, പിന്നീട് ഉണർന്നു കളിക്കുകയും കളിയിലേക്ക് തിരിച്ചു വരാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. മുതിർന്ന താരം ഷിഹാബിന്റെയും, ഹാഷിഖിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധം തീർത്ത്, ടീം എ.സി.സി, സബീൻ എഫ്.സിയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. കളിയുടെ അവസാന നിമിഷങ്ങളില് സബീൻ എഫ്.സി എതിർ ടീമിന്റെ ഗോൾമുഖത്ത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും, ഗോൾ കീപ്പർ സലാം മികച്ച പ്രകടനത്തിലൂടെ ടീമിന്റെ രക്ഷകനായി മാറി. എ ഡിവിഷൻ വിജയികൾക്കുള്ള ട്രോഫി അൽ അബീർ മാർക്കറ്റിങ് ഡയറക്ടർ ഡോ. ഇംറാനും, സിഫ് പ്രസിഡന്റ് ബേബി നീലാംബ്രയും ചേർന്ന് നൽകി.
റണ്ണേഴ്സിനുള്ള ട്രോഫി സമ ട്രേഡിങ് സി.ഇ.ഒ സംഷീദും, ജെ.എൻ.എച്ച് ഡയറക്ടർ മുഷ്താഖ് മുഹമ്മദ് അലിയും ചേർന്നു നൽകി. മികച്ച കളി കാഴ്ചവെച്ച ടീം എ.സി.സി യുടെ സിയാവുദ്ദീനുള്ള മാൻ ഓഫ് ദി മാച്ച് അവാർഡ് സലിം മമ്പാട് കൈമാറി. ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്ത ടീം എ.സി.സിയുടെ സലാമിനുള്ള ട്രോഫി നൗഷാദ് ട്രീ ലൈഫ് കൈമാറി. ടൂർണമെന്റിലെ മികച്ച ഡിഫൻഡറായി തിരഞ്ഞെടുത്ത ടീം എ.സി.സിയുടെ ആഷിഖിനുള്ള ട്രോഫി അയ്യൂബ് മാസ്റ്ററും പ്ലേ മേക്കറായി തിരഞ്ഞെടുത്ത സബീൻ എഫ്.സിയുടെ താരം അജിത്ത് ശിവനുള്ള സമ്മാനം എൻ കംഫോർട്സ് ചെയർമാൻ ലത്തീഫ് കാപ്പുങ്കലും നൽകി. ടോപ് സ്കോറർമാരായ സബീൻ എഫ്.സിയുടെ റമീസിനും, മുഹമ്മദ് അനീസിനുമുള്ള ട്രോഫി, സമ ട്രേഡിങ് സി.ഇ.ഒ സംഷീദ് നൽകി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ടീം എ.സി.സിയുടെ ഇമാദിനുള്ള ട്രോഫി അയ്യൂബ് മുസ്ലിയാരകത്ത് നൽകി.
വാശിയേറിയ ബി-ഡിവിഷൻ ഫൈനൽ പോരാട്ടത്തിൽ ഫ്രണ്ട്സ് ജിദ്ദ, പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ന്യൂ കാസിൽ എഫ്.സിയെ പരാജയപ്പെടുത്തി. ബി ഡിവിഷൻ വിജയികൾക്കുള്ള ട്രോഫി ജിദ്ദ നാഷനൽ ആശുപത്രി ഡയറക്ടർ മുഷ്താഖ് മുഹമ്മദലി നൽകി. ബി ഡിവിഷൻ റണ്ണേഴ്സിനുള്ള ട്രോഫി അനലിറ്റിക്സ് സി.ഇ.ഒ ശിൽജാസ് നൽകി. ബി ഡിവിഷൻ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്ത ഫ്രണ്ട്സ് ജിദ്ദയുടെ ഷിഹാബുദ്ദീനുള്ള ട്രോഫി, ഗസ്റ്റോ കിച്ചൻ ഡയറക്ടർ ജാബിർ നൽകി. മികച്ച ഡിഫൻഡർ ന്യൂ കാസിൽ എഫ്.സിയുടെ അക്ബറിനുള്ള ട്രോഫി, കേരള സംസ്ഥാന സ്കൂൾ ഗേൾസ് കോച്ച് മുനീർ മാസ്റ്റർ നൽകി.
പ്ലേ മേക്കറായി തിരഞ്ഞെടുത്ത ഫ്രണ്ട്സ് ജിദ്ദ താരം ഇനാസിനുള്ള ട്രോഫി, ബാഹി ഗ്രൂപ് ചെയർമാൻ സലിം നൽകി. മികച്ച കളിക്കാരനായി ന്യൂ കാസിൽ എഫ്.സിയുടെ സഹൽ മുഫീദിനെ തിരഞ്ഞെടുത്തു. നിസാം പാപ്പറ്റ ട്രോഫി നൽകി. ബെസ്റ്റ് ഫോർവേഡ് ഫ്രണ്ട്സ് ജിദ്ദ താരം ഷറഫുദ്ദീനുള്ള ട്രോഫി, കെ.സി. മൻസൂർ നൽകി. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയ ഷിഹാബുദ്ദീനുള്ള ട്രോഫി, കമ്പ്യൂടെക്ക് സി.ഇ.ഒ ഒസാമ ഹർത്താനി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.