അബ്ഹ: അബ്ഹ പട്ടണം അറേബ്യൻ ടൂറിസം തലസ്ഥാനമായി തെരഞ്ഞെടുത്തതിനോടനുബന്ധിച്ച് ചേംബർ ഒാഫ് കൊമേഴ്സ് ഒരുക്കിയ ആഘോഷം അസീർ മേഖല അസിസ്റ്റൻറ് അമീർ മൻസൂർ ബിൻ മുഖ്രിൻ ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. അബ്ഹ ചേംബർ 37ാം വാർഷികത്തേടനുബന്ധിച്ച് ഖസ്റു അബ്ഹ ഹോട്ടലിലാണ് ആഘോഷ പരിപാടികൾ ഒരുക്കിയത്.
അറേബ്യൻ ടൂറിസം തലസ്ഥാനം എന്ന കിരീടമണിയാൻ അബ്ഹ പട്ടണത്തിന് കഴിഞ്ഞത് ഗവൺമെൻറ്, സ്വകാര്യവകുപ്പുകളുടെ കൂട്ടായ ശ്രമഫലമായാണെന്ന് അസിസ്റ്റൻറ് അമീർ പറഞ്ഞു. വിഷൻ 2030^ന് ലഭിച്ച ബഹുമതികളിലൊന്നായി ഇതിനെ കണക്കാക്കും. ടൂറിസം മേഖലയിൽ നിക്ഷേപം നടത്താൻ വ്യവസായ പ്രമുഖരോട് അദ്ദേഹം ആവശ്യപ്പെട്ടു. നിക്ഷേപ രംഗത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കും.
മേഖലയിൽ ടൂറിസം രംഗത്ത് നിക്ഷേപം നടത്തിയവർക്കും േപ്രാത്സാഹനം നൽകിയവർക്കും അമീർ നന്ദി പറഞ്ഞു. മുൻവർഷങ്ങളിൽ ചേംബർ ചെയ്ത പ്രവർത്തനങ്ങൾ പ്രശംസാർഹമാണെന്നും അമീർ പറഞ്ഞു. ചേംബറിെൻറ സ്ഥാപകരടക്കം മുൻകാല അംഗങ്ങളായ 100 ലധികം പേരെ ചടങ്ങിൽ ആദരിച്ചു. മേഖലയുടെ ചരിത്രവും ടൂറിസം കേന്ദ്രങ്ങളും വ്യക്തമാക്കുന്ന 60 ഒാളം ഫോേട്ടാകളുടെ പ്രദർശനം നടന്നു
‘വികസനങ്ങളുടെ 37 വർഷം’ എന്ന ഡോക്യുമെൻററിയും പ്രദർശിപ്പിച്ചു. വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.