ജിദ്ദ: ഉംറ സീസണിൽ തീർഥാടകരുടെ യാത്രക്ക് 50 ഗതാഗതകമ്പനികൾ രംഗത്ത്. സ്വീകരണ കേന്ദ്രങ്ങളിൽനിന്ന് മസ്ജിദുൽ ഹറാമിലേക്കും തിരിച്ചുമുള്ള യാത്രക്കാണ് ഇത്രയും ഗതാഗതകമ്പനികളെ ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
കോവിഡ് സാഹചര്യം തുടരുന്നതിനാൽ ഉംറ സീസണിൽ തീർഥാടകരുടെ യാത്രക്ക് ഉപയോഗിക്കുന്ന ബസുകൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ബസുകളിൽ ട്രാക്കിങ് സാേങ്കതിക സംവിധാനങ്ങളുണ്ടായിരിക്കണം. ഓരോ യാത്രയിലും ഡ്രൈവറും അസി. ഡ്രൈവറുമുണ്ടായിരിക്കണം. ഇവർക്ക് ബന്ധപ്പെട്ട അതോറിറ്റിയിൽനിന്ന് ലൈസൻസും പരിശീലനം ലഭിച്ചിരിക്കുകയും വേണം.
ഗതാഗത റൂട്ടുകളും ലക്ഷ്യസ്ഥാനവും കാണിക്കുന്ന പട്ടിക ബസിലുണ്ടായിരിക്കണം. തീർഥാടകരുടെ പേരുകളും ബസ്, ഡ്രൈവർ, അസിസ്റ്റൻറ് ഡ്രൈവർ എന്നിവരുടെ വിവരങ്ങളും ഉൾക്കൊള്ളുന്ന പട്ടികയും വേണം. ആരോഗ്യ മന്ത്രാലയം തീർഥാടകരുടെ യാത്രക്ക് നിശ്ചയിച്ച മുഴുവൻ നിബന്ധനകളും പാലിച്ചിരിക്കണം. എല്ലാ ജീവനക്കാർക്കും മുൻകരുതൽ നടപടികൾ സംബന്ധിച്ച പരിശീലനം നൽകിയിരിക്കണം. ബസുകളിൽ സാനിറ്റൈസറുകൾ ഒരുക്കിയിരിക്കണം. ഒരോ ബസിലും ആളുകളുടെ എണ്ണം 25 കൂടാൻ പാടില്ല. ബസുകൾ തീർഥാടകരുടെ യാത്രക്ക് മാത്രമുള്ളതായിരിക്കണം എന്നിവ തീർഥാടകരുടെ യാത്രക്ക് നിശ്ചയിച്ച നിബന്ധനകളിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.