ജിദ്ദ: ബിഹാറിലെ കിഷൻ ഗഞ്ചിലെ ഖുർതുബ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്സലൻസ് ഡയറക്ടറും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തകനുമായ ഡോ. സുബൈർ ഹുദവി ചേകന്നൂരിന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ച പരിപാടിയിൽ ലത്തീഫ് കളരാന്തിരി അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്തെന്നപോലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കെ.എം.സി.സി നൽകുന്ന സംഭാവനകൾ ഏറെ അഭിനന്ദനാർഹമാണെന്ന് സ്വീകരണത്തിന് മറുപടി നൽകി ഡോ.സുബൈർ ഹുദവി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ മതരംഗത്ത് സഹകരിച്ചുള്ള പ്രവർത്തനങ്ങൾ വഴി വിദ്യാഭ്യാസ മേഖലയിൽ വമ്പിച്ച വിപ്ലവം നടത്താൻ കഴിഞ്ഞത് പോലെ ഉത്തരേന്ത്യൻ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിനും എല്ലാവരുടെയും കൂട്ടായ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ പദ്ധതികളിൽ കൂടുതൽ ഊർജിതപ്പെടുത്താൻ കെ.എം.സി.സി ഉൾപ്പെടെയുള്ള പ്രവാസി സംഘടനകളുടെ കൂടുതൽ ശ്രദ്ധയും പിന്തുണയും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അഷ്റഫ് താഴെക്കോട്, ലത്തീഫ് വെള്ളമുണ്ട എന്നിവർ സംസാരിച്ചു. വി.പി. മുസ്തഫ സ്വാഗതവും അബ്ദുറഹിമാൻ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.