അൽഖോബാർ: കാസർകോട്ട് പൊലീസ് പിന്തുടർന്നതിനെ തുടർന്ന് വാഹനാപകടം സംഭവിക്കുകയും യുവാവ് മരിക്കുകയും ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പ്രവാസി വെൽഫെയർ കണ്ണൂർ-കാസർകോട് മേഖല എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഖലീലുറഹ്മാൻ അന്നടുക്ക അധ്യക്ഷത വഹിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന എക്സിക്യൂട്ടിവ് അംഗം ഡോ. ദാരിമിന് യോഗം യാത്രയയപ്പ് നൽകി.
നവംബറിൽ മേഖല കമ്മിറ്റിയുടെ കീഴിൽ വിപുലമായ കുടുംബസംഗമം നടത്താനും തീരുമാനിച്ചു. സിറാജ് തലശ്ശേരി, പർവേസ്, നുഅമാൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ. സജീർ സ്വാഗതവും അഡ്വ. നവീൻ കുമാർ ബദിയടുക്ക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.