മസ്കത്ത്: ദഖിലിയ ഗവർണറേറ്റിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്കൂൾ പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചുചേർത്തു. ഭരണപരമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഡയറക്ടർ ജനറൽ സെയ്ഫ് ബിൻ മുബാറക് അൽ ജുലാന്ദാനിയുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. അഡ്മിനിസ്ട്രേറ്റിവ്, ഫിനാൻഷ്യൽ അഫയേഴ്സ്, പ്രോജക്ട്സ് അസിസ്റ്റൻറ് ഡയറക്ടർ ജനറൽ അലി ബിൻ മുഹമ്മദ് അൽ ഷുക്കൈലി, വകുപ്പ് ഡയറക്ടർമാർ തുടങ്ങിയവർ പെങ്കടുത്തു. സമയിൽ വിദ്യാഭ്യാസ വകുപ്പ്, നിസ്വയിലെ സുൽത്താൻ ഖാബൂസ് മസ്ജിദിലെ മൾട്ടി പർപ്പസ് ഹാൾ, ആഇശ അൽ റിയാമിയ്യ സ്കൂൾ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായിരുന്നു സമ്മേളനത്തിെൻറ നാല് സെഷനുകൾ നടന്നത്. സ്കൂൾ ഭരണരംഗത്തെ പ്രധാന വിദ്യാഭ്യാസ വികസനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും മനസ്സിലാക്കാൻ ഉതകുന്നതായിരുന്നു യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.