റിയാദ്: തലശ്ശേരി വെൽെഫയർ അസോസിയേഷൻ സ്പോർട്സ് വിങ്ങ് സംഘടിപ്പിച്ച പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറിൽ അദ്‌നാൻ ഫാഷൻസ് ചാമ്പ്യൻമാരായി. അൽ ഖർജ് റോഡിലെ ഇസ്കാൻ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ദിൽഷാദ് അയ്നോത്തിെൻറ നേതൃത്വത്തിലുള്ള അദ്‌നാൻ ഫാഷൻസ് ടീം, ഫിറോസ് ബക്കറുടെ നേതൃത്വത്തിലുള്ള റുആൻ കാർഗോ ടീമിനെ തോൽപിച്ചു.
സഫീറിനെ ഫൈനലിലെ താരമായി തെരഞ്ഞെടുത്തു. ടൂർണമെൻറിലെ മികച്ച ബാറ്റ്സ്മാനായി നവാഫിനെയും ബൗളറായി അൽത്താഫിനെയും വിക്കറ്റ് കീപ്പറായി ഫാറൂഖിനെയും, ഫീൽഡർ ആയി റിയാസ് കോകിയെയും, മാൻ ഓഫ് ദി സീരീസ് ആയി ഹിശാം താഹയെയും, ബേസ്ഡ് ക്യാച്ച്ർ ആയി ഫുആദിനെയും തെരഞ്ഞെടുത്തു. ഇന്ത്യൻ ഹട്ട് ഹോട്ടൽ ബെസ്റ്റ് ടീം ആയും ഫൈസൽ പി.കെ. ബേസ്ഡ് ക്യാപ്റ്റൻ ആയും തെരഞ്ഞെടുക്കപ്പെട്ടു.
റിയാദ് തലശ്ശേരി കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ കരീം കെ.എം. അലാംകോ സി.ഇ.ഒ ഷാനവാസ് ഷറഫ് , ഫ്ലൈ ദുബായ് പ്രതിനിധി നിഷ്ത്താർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. രഞ്ജിത്ത് , നജാഫ് മുഹമ്മദ്, ,അഫ്താബ് അമ്പിലയിൽ, തൻവീർ, ഓ.വി.ഹസീബ് എന്നിവർ കളിയുടെ തൽസമയ വിവരണങ്ങൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.