ആധുനിക ഇന്ത്യയുടെ ശിൽപിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിെൻറ മറ്റൊരു ജന്മദിനം കൂടി കടന്നുവന്നിരിക്കുന്നു. ഒരു പനിനീർ പൂവിെൻറ നൈർമല്യത്തോടെ കുട്ടികളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത കുട്ടികളുടെ സ്വന്തം ചാച്ചാജിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിെൻറ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവ്, രാഷ്ട്രീയ നേതാവ്, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു.നെഹ്റുവിന് ഭാരതഭൂമിയോടുണ്ടായിരുന്ന വൈകാരികമായ ആഭിമുഖ്യവും അതിൽ അടിയുറച്ച വിശ്വാസവും ജനാധിപത്യം, സോഷ്യലിസം, മതേതരത്വം തുടങ്ങിയവയെല്ലാം അദ്ദേഹത്തിെൻറ കൃതികളിൽ തെളിഞ്ഞുകാണാം. ഹൃദ്യവും പുരോഗമനപരവുമായ 'നെഹ്റുവിയിസം' മായ്ച്ചുകളയാൻ സർക്കാർ തലത്തിൽ തന്നെ ശ്രമമുണ്ടാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ മഹാരഥന്മാരെ പറ്റി വളർന്നുവരുന്ന യുവതലമുറക്ക് പറഞ്ഞുകൊടുക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ ചരിത്രത്താളുകളിൽനിന്നും തുടച്ചുമാറ്റി കളയാനുള്ള സംഘ്പരിവാർ ശ്രമം തികച്ചും ബാലിശവും അപലപനീയവുമാണ്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എച്ച്.ആർ വെബ്സൈറ്റിൽ സ്വാതന്ത്ര്യസമര സേനാനികളുടെ കൂട്ടത്തിൽനിന്ന് നെഹ്റുവിെൻറ ചിത്രം മനഃപൂർവമായി ഒഴിവാക്കിയത് അതിനുള്ള തെളിവാണ്. നെഹ്റുവിന് പകരം സവർക്കറിെൻറ മുഖം അതിൽ ഉൾപ്പെടുത്തിയത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. വാരിയൻകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയും എല്ലാം ചരിത്രത്താളുകളിൽനിന്നും സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽനിന്നും മാറ്റാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഭരണകൂട ഫാഷിസം രാജ്യത്ത് നിലനിൽക്കുമ്പോൾ യഥാർഥ ദേശസ്നേഹികളുടെ ജീവിതസന്ദേശം ദേശാഭിമാനത്തിെൻറ അർഥതലങ്ങൾ പുതുതലമുറക്ക് പകർന്നുനൽകാൻ ഈ ശിശുദിനാഘോഷത്തിലൂടെ നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.