ജിദ്ദ: ലോകത്തെ വലിയ ഭീഷണിയായ തീവ്രവാദത്തെയും ഇസ്ലാമോഫോബിയയെയും നേരിടാൻ ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.െഎ.സിയും സൗദി അറേബ്യയിലെ ഇമാം മുഹമ്മദ് ബിൻ സഉൗദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയും കൈകോർക്കുന്നു.
റിയാദിൽ നടന്ന ചടങ്ങിൽ ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉസൈമീനും ഇമാം മുഹമ്മദ് ബിൻ സഉൗദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി മേധാവി ഡോ. അഹ്മദ് ബിൻ സാലിം അൽആമിരിയും ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഒപ്പുവെച്ചു. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ പരസ്പരം സഹകരിക്കും. ഇതിനാവശ്യമായ പരിചയവും അനുഭവസമ്പത്തും പരസ്പരം കൈമാറും. തീവ്രവാദവും ഇസ്ലാമോ ഫോബിയയും ഇല്ലാതാക്കാൻ യുവതലമുറയെ വാർത്തെടുക്കുന്നതിന് ആവശ്യമായ പദ്ധതികൾ യൂനിവേഴ്സിറ്റിയിൽ ആവിഷ്കരിക്കും. ഇസ്ലാമിെൻറ മിതവാദ സന്ദേശം പ്രചരിപ്പിക്കുന്നതിനും തീവ്രവാദം, അതിക്രമം, ഭീകരത എന്നിവ പിഴുതെറിയുന്നതിനും ഒ.െഎ.സി അംഗരാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് യൂനിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ പഠനസൗകര്യം ഒരുക്കും.
തീവ്രവാദ ചിന്തകളെയും ഇസ്ലാമോഫോബിയയെയും ആശയപരമായും വസ്തുതകൾ നിരത്തിയും നേരിടാൻ ഒ.െഎ.സി ചാനലുകളിലൊന്നായ 'വോയ്സ് ഒാഫ് ഹിക്മ സെൻററു'മായി യൂനിവേഴ്സിറ്റി സഹകരിക്കും.
ഇസ്ലാമിക പഠന ഗവേഷണ മേഖലകളിലും മറ്റു സാേങ്കതിക, അക്കാദമിക് വശങ്ങളിലും സംയുക്ത പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കും. ഇതെല്ലാമാണ് ധാരണപത്രത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.